അതെന്ത് കൃത്രിമത്വം? തോൽക്കുമ്പോൾ ഉണ്ട്, ജയിക്കുമ്പോൾ ഇല്ല! EVM മാറ്റി ബാലറ്റ് പേപ്പറാക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതെന്ത് കൃത്രിമത്വം? തോൽക്കുമ്പോൾ ഉണ്ട്, ജയിക്കുമ്പോൾ ഇല്ല! EVM മാറ്റി ബാലറ്റ് പേപ്പറാക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 04:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബാലറ്റ് വോട്ടെടുപ്പ് പുനഃസ്ഥാപിക്കണമെന്ന പൊതുതാത്പര്യ ഹർജി തള്ളി സുപ്രീംകോടതി. ഇവിഎം വഴിയുള്ള വോട്ടെടുപ്പിൽ ക്രമക്കേടും കൃത്രിമവും നടക്കുന്നുണ്ടെന്ന് ആരോപണങ്ങൾ ശക്തമാണെന്ന് ചൂണ്ടിക്കാട്ടിയ ഹർജിയാണ് ജസ്റ്റിസ് വിക്രംനാഥ് അടക്കമുള്ള രണ്ടംഗ ബെഞ്ച് തള്ളിയത്.

തെരഞ്ഞെടുപ്പിൽ ‘ജയിച്ചാൽ കൃത്രിമത്വം ഇല്ല, തോൽക്കുമ്പോൾ കൃത്രിമത്വം ഉണ്ട്’ എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി പരിഹാസരൂപേണ ചോദിച്ചു. നിലവിലെ സാഹചര്യത്തിൽ ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപ്പോകുന്നത് പ്രായോ​ഗികമല്ലെന്നും കോടതി നിരീക്ഷിച്ചു.

ഡോ. കെഎ പോളായിരുന്നു പൊതുതാത്പര്യ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ചന്ദ്രബാബു നായിഡു, ജഗൻ മോഹൻ റെഡ്ഡി തുടങ്ങിയ നേതാക്കൾ പോലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ സാധ്യതയെ ചോദ്യം ചെയ്തിട്ടുണ്ടെന്ന് ഹർജിക്കാരൻ വാദിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ തോൽക്കുന്ന സമയത്ത് ഇവിഎമ്മുകളിൽ കൃത്രിമം നടന്നുവെന്ന് പറയുന്ന നായിഡുവോ റെഡ്ഡിയോ, തെരഞ്ഞെടുപ്പിൽ ജയിക്കുമ്പോൾ അത് പറയുന്നില്ലെന്നും ഈ സാഹചര്യത്തെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്നും ഹർജിക്കാരനോട് കോടതി ചോദിച്ചു.

നിരവധി വിദേശ രാജ്യങ്ങൾ പേപ്പർ ബാലറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹർജിക്കാരൻ, അമേരിക്ക പോലുള്ള രാജ്യങ്ങളുടെ രീതികൾ ഇന്ത്യ പിന്തുടരണമെന്ന് നിർദ്ദേശിച്ചു. നമ്മൾ എന്തിനാണ് മറ്റ് രാജ്യങ്ങളെ പിന്തുടരുന്നത് എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഹർജിക്കാരന്റെ വാദങ്ങൾ വിശദമായി കേട്ട സുപ്രീംകോടതി പൊതുതാത്പര്യ ഹർജി തള്ളുകയും ചെയ്തു.

Tags: Supreme CourtVotingEVMBallot System
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies