ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അതിവിടെയാണെന്ന് കശ്മീർ താഴ്വരയിൽ ഒരിക്കലെങ്കിലും വന്നുപോയവർ പറയാറുണ്ട്. വേനലായാലും ശൈത്യമായാലും ജമ്മു കശ്മീരിന്റെ ഭൂപ്രകൃതി സഞ്ചാരികൾക്ക് എന്നുമൊരു വിസ്‌മയമാണ്. ഇപ്പോഴിതാ ശൈത്യകാലമെത്തിയ ശേഷമുള്ള കശ്മീരിലെ ആദ്യ മഞ്ഞുവീഴ്ചയുടെ മനോഹര ദൃശ്യങ്ങളാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. രണ്ട് മാസത്തെ വരണ്ട കാലാവസ്ഥയ്‌ക്ക് വിരാമമിട്ടെത്തിയ തണുപ്പുകാലം കശ്മീർ താഴ്വരയെ ആകെ മഞ്ഞിന്റെ പുതപ്പണിയിച്ചിരിക്കുകയാണ്.

മഞ്ഞുമൂടിയ പർവതങ്ങളുടെ വീഡിയോയും ചിത്രങ്ങളും എക്‌സിൽ പങ്കിട്ട ജമ്മു കശ്മീർ ടൂറിസം വകുപ്പ് ശൈത്യകാലത്തിന് സ്വാഗതമറിയിച്ചു.. “മഞ്ഞിന് സ്വാഗതം! ഈ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്‌ചയ്‌ക്ക് ജമ്മു കശ്മീർ ഇന്ന് സാക്ഷ്യം വഹിച്ചു. നിങ്ങളുടെ ബാഗ് പാക്ക്ചെയ്ത് ഈ ശീതകാല അത്ഭുത ലോകത്തേക്ക് പോന്നോളൂ” ടൂറിസം വകുപ്പ് കുറിച്ചു. മഞ്ഞിന്റെ വരവറിയിച്ച് നിരവധി നാട്ടുകാരും വിനോദ സഞ്ചാരികളും സമൂഹ മാദ്ധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോകളും പങ്കിട്ടു.

പർവതങ്ങൾക്ക് മുകളിൽ നിന്നാരംഭിച്ച് താഴ്വരയിലേക്കെത്തിയ മഞ്ഞുമഴയിൽ റോഡുകളും വീടുകളും മരങ്ങളും ഒന്നാകെ വെള്ള പുതച്ചിരിക്കുകയാണ്. എല്ലാ വർഷവും, രാജ്യത്തുടനീളമുള്ള ആളുകൾ കശ്മീരിലെ മനോഹരമായ ശൈത്യകാല ഭൂപ്രകൃതി അനുഭവിക്കാൻ ഇങ്ങോട്ടേക്ക് എത്താറുണ്ട്. മഞ്ഞുവീഴ്ച കാരണം ഗതാഗത തടസം നേരിടുന്നതിനാൽ ചില റോഡുകൾ ചില റോഡുകൾ താത്കാലികമായി അടച്ചിരിക്കുകയാണ്.
Winter is here. 🌨️❄️☃️⛷️🤍#JammuAndKashmir #tourism #winter #WinterMagic #WinterWonderland #snow #snowfall #Snowbreak #holidays #travel #kashmir #gulmarg #pahalgam #patnitop #sonamarg #kashmir #JammuKashmir @diprjk pic.twitter.com/FUsMzokUaH
— Jammu & Kashmir Tourism (@JandKTourism) November 23, 2024
First snowfall of the season …❣️ pic.twitter.com/4yD3ckrojW
— DS (@Danish4_) November 12, 2024















