എത്ര കഴുകിയാലും വൃത്തിയാകില്ല, ബാത്റൂം കഴുകിയ ശേഷം പലരും പറയുന്ന വാക്കുകളാണിത്. രണ്ട് ദിവസം വൃത്തിയാക്കാതിരുന്നാൽ തന്നെ കുളിമുറിയിലും മറ്റും മഞ്ഞക്കറ പറ്റിപിടിച്ചിരിക്കാറുണ്ട്. ലൈസോളും ഹാർപികും സോപ്പുപൊടിയുമൊക്കെ ഉപയോഗിച്ച് കഴുകാം എന്നല്ലാതെ, വലിയ മാറ്റങ്ങളൊന്നും ഉണ്ടാകാറില്ല. കൂടാതെ കടുത്ത കറകളൊന്നും പൂർണമായും പോകുകയുമില്ല. എല്ലാ ദിവസവും ബാത്റൂം കഴുകാൻ സമയമില്ലാത്തവർക്ക് രണ്ട് മൂന്ന് ദിവസം കഴിയുമ്പോൾ ഇരട്ടിപ്പണിയായിരിക്കും ഉണ്ടാവുക.
ടൈൽസിലും ക്ലോസറ്റിലും പറ്റിപിടിച്ചിരിക്കുന്ന മഞ്ഞക്കറയും പായലുമൊക്കെ നിഷ്പ്രയാസം കളയാൻ ഒരു എളുപ്പമാർഗമുണ്ട്. ബാത്റൂമിൽ മാത്രമല്ല, അഴുക്ക് പിടിച്ചിരിക്കുന്ന ഏത് ഭാഗവും വെട്ടിത്തിളങ്ങാൻ ഇത് സഹായകമാണ്. സോഡാപൊടിയും വിനാഗിരിയുമാണ് ഇതിന് ആവശ്യം. ഇത് രണ്ടും നന്നായി മിക്സാക്കി ബാത്റൂമിന്റെയും ക്ലോസറ്റിന്റെയും അഴുക്കുപിടിച്ചിരിക്കുന്ന ഭാഗത്തേക്ക് ഒഴിച്ചുകൊടുക്കണം. ഒന്ന്, രണ്ട് മിനിറ്റ് കഴിഞ്ഞ ശേഷം ചൂല് ഉപയോഗിച്ച് നന്നായി തേച്ചുരച്ച് കഴുകികളയാം.
വാഷ്സ്പെയിസിലും അടുക്കളയിലെ സിങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്. ഏത് കടുത്ത കറയും മാറികിട്ടും. ബാത്റൂം വൃത്തിയാക്കാൻ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിക്കുന്നവർ ഇത് പരീക്ഷിക്കുന്നതായിരിക്കും നല്ലത്. ടൈയിൽസിലെ അഴുക്ക് പോയി നല്ല തിളക്കമുണ്ടാവുകയും ചെയ്യുന്നു.















