മഹാരാഷ്ട്രയിലെ അഞ്ച് ലക്ഷം അധിക വോട്ടുകൾ; 'ദ വയർ' പുറത്ത് വിട്ടത് വ്യാജ വാർത്ത; കള്ളം പൊളിഞ്ഞതോടെ ക്ഷമാപണം; തിരുത്താൻ തയ്യാറാകാതെ മലയാള മാദ്ധ്യമങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഹാരാഷ്‌ട്രയിലെ അഞ്ച് ലക്ഷം അധിക വോട്ടുകൾ; ‘ദ വയർ’ പുറത്ത് വിട്ടത് വ്യാജ വാർത്ത; കള്ളം പൊളിഞ്ഞതോടെ ക്ഷമാപണം; തിരുത്താൻ തയ്യാറാകാതെ മലയാള മാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 01:42 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിൽ ചമച്ചുവിട്ട വ്യാജവാർത്തയിൽ ക്ഷമാപണവുമായി ‘ദ വയർ’. തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായ കണക്കുകൾ പുറത്ത് വിട്ടതോടെയാണ് ദ വയറിന്റെ കള്ളി പൊളിഞ്ഞത്. മഹാരാഷ്‌ട്രയിൽ നടന്ന ഇലക്ഷനിൽ ആകെ പോൾ ചെയ്ത വോട്ടുകളെക്കാൾ 5 ലക്ഷം വോട്ടുകൾ കൂടുതൽ എണ്ണിയെന്നായിരുന്നു ഇവരുടെ ആരോപണം.

ഈ വാർത്ത കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളടക്കം വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തു. മഹാരാഷ്‌ട്രയിൽ ഇവിഎം അട്ടിമറി നടന്നുവെന്ന കോൺഗ്രസിന്റെ വ്യാജ ആരോപണങ്ങൾ പിന്തുണച്ചുകൊണ്ട് മലയാളത്തിലെ മാദ്ധ്യമങ്ങളും ഇത് സംബന്ധിച്ച് വാർത്ത നൽകുകയും ചെയ്തു. ഇലക്ഷൻ നടപടിക്രമങ്ങൾ എന്താണെന്ന് വലിയ ധാരണ ഇല്ലാത്ത ഏതൊരു സാധാരണക്കാരനെയും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയായിരുന്നു ഇത്. കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ നിരവധി തവണ വ്യാജ വാർത്തകൾ ചമച്ചുവിടുകയും, ദേശവിരുദ്ധ ശക്തികളിൽ നിന്ന് പണം സ്വീകരിച്ചതിന് അന്വേഷണം നേരിടുന്ന സ്ഥാപനമാണ് ദ വയർ എന്ന വസ്തുത മറച്ചുവച്ചാണ് കേരള മാദ്ധ്യമങ്ങൾ വാർത്തയുടെ വസ്തുത പോലും അന്വേഷിക്കാതെ ഈ റിപ്പോർട്ട് അതേ പടി പകർത്തിയത്.

തോൽക്കുമ്പോൾ മാത്രം വോട്ടിങ് മെഷീനുകളെ പഴിക്കുന്ന ഇൻഡി മുന്നണിയുടെ നിലപാടിനെതിരെ സുപ്രീംകോടതിയും ഇന്നലെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വലിയ കോളിളക്കം ഉണ്ടാക്കാൻ ലക്ഷ്യമിട്ട് ദ വയർ വ്യാജ വാർത്ത പുറത്ത് വിട്ടത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ യഥാർത്ഥ വസ്തുത എന്താണെന്ന് വ്യക്തമാക്കി കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവന ഇറക്കി. അക്കമിട്ട് ഓരോ അസംബ്ലി മണ്ഡലങ്ങളിലും പോൾ ചെയ്ത വോട്ടുകളും തപാൽ ബാലറ്റുകളുടേയുമെല്ലാം കണക്ക് ഇലക്ഷൻ കമ്മീഷൻ പുറത്ത് വിട്ടു.

തെളിവുകൾ സഹിതം വിശദമായ കുറിപ്പ് പുറത്ത് വന്നതോടെ പുറത്ത് വിട്ട വയർ ലേഖനത്തിന്റെ തലക്കെട്ട് എഡിറ്റ് ചെയ്ത്, അതിലൊരു ക്ഷമാപണവും ചേർക്കുകയാണ് ദ വയറിന്റെ അധികാരികൾ ചെയ്തത്. എന്നാൽ കേരളത്തിലെ മാദ്ധ്യമങ്ങൾ ഇപ്പോഴും അത് തിരുത്താൻ തയ്യാറായിട്ടില്ല. യഥാർത്ഥ വസ്തുത പുറത്ത് വന്നിട്ടും മണിക്കൂറുകളോളം വ്യാജ വാർത്ത ആഘോഷിച്ചവർ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാനോ അടിസ്ഥാനപരമായ മാദ്ധ്യമധർമ്മം പാലിക്കാനോ തയ്യാറായിട്ടില്ലെന്ന വിമർശനം ശക്തമായിക്കഴിഞ്ഞു.

 

 

Tags: Election Commission of IndiaThe WireCounting VotesINDI AllianceMaharashtra Pollingmalayalam mainstream media
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies