ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ 2: ദ റൂള്‍’ . ‘പുഷ്പ ഇനി നാഷണല്ല, ഇന്റര്‍നാഷണല്‍!’ എന്ന ഡയലോഗുമായി എത്തിയിരുന്ന ട്രെയിലര്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഡിസംബര്‍ അഞ്ചിനാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്.
എന്നാൽ ഇപ്പോൾ പുഷ്പ 3 യും വരുമെന്ന സൂചന നൽകിയിരിക്കുകയാണ് രശ്മിക മന്ദാന . അഞ്ച് വർഷത്തെ പുഷ്പയ്‌ക്കൊപ്പമുള്ള യാത്ര കഴിഞ്ഞ് അവസാന ഷോട്ടും പൂർത്തിയാക്കിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ രശ്മിക പങ്ക് വച്ചിരുന്നു.
“24-ാം തീയതി വൈകുന്നേരം ഒരു ദിവസത്തെ മുഴുവൻ ചിത്രീകരണത്തിന് ശേഷം ഞങ്ങൾ ചെന്നൈയിലേക്ക് വിമാനം കയറി, ചെന്നൈയിൽ വളരെ മനോഹരമായ ഒരു പരിപാടി നടത്തി. അതേ രാത്രി തന്നെ ഹൈദരാബാദിലേക്ക് തിരിച്ച് പറന്നു. ഞാൻ വീട്ടിൽ പോയി ഏകദേശം നാലോ അഞ്ചോ മണിക്കൂർ ഉറങ്ങി. ഉണർന്ന് തിടുക്കത്തിൽ എത്തി. പുഷ്പയുടെ എന്റെ അവസാനത്തെ ഷൂട്ട്. ഏഴെട്ട് വർഷയാത്ര, കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ഈ സെറ്റിലായിരുന്നു. ഈ സെറ്റിനെ എന്റെ വീടാക്കി മാറ്റി, ഒടുവിൽ ഇത് എന്റെ അവസാന ദിവസമായിരുന്നു.
തീർച്ചയായും ഒരുപാട് ജോലികൾ ബാക്കിയുണ്ട്, പ്രത്യക്ഷത്തിൽ മൂന്നാം ഭാഗമുണ്ട് . പക്ഷേ അത് വ്യത്യസ്തമാണ് . ഇപ്പോൾ എന്തോ പറഞ്ഞറിയിക്കാനാവാത്ത ദുഃഖം എന്നെ വേട്ടയാടുന്നു. പെട്ടെന്ന് എല്ലാ വികാരങ്ങളും കൂടിച്ചേരുന്നതുപോലെ തോന്നുന്നു. ഒരുപാട് ജോലികൾ എന്നിലേക്ക് ഓടിയെത്തിയപ്പോൾ ഞാൻ തളർന്നു പോയി‘ എന്നാണ് രശ്മികയുടെ കുറിപ്പ്. നിലവിൽ ഈ പോസ്റ്റ് വൈറലായിരിക്കുകയാണ്