ന്യൂഡൽഹി: കൊച്ചി മെട്രോയ്‌ക്കും വിഴിഞ്ഞം തുറമുഖത്തിനും
1059 കോടി രൂപയുടെ കേന്ദ്രസഹായം. സംസ്ഥാനങ്ങളിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് കേന്ദ്രം നൽകുന്ന കാപ്പക്സ് വായ്പയിൽ ഉൾപ്പടുത്തിയാണ് തുക അനുവദിച്ചത്. വിഴിഞ്ഞ തുറമുഖത്തിന് 795 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതോടെ വിഴിഞ്ഞത്തിനുള്ള കേന്ദ്രസഹായം 900 കോടിയായി.
കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ഭാഗത്തെ പ്രവർത്തനങ്ങൾക്ക് 121.40 കോടി, കൊച്ചി മെട്രോ ആലുവ-പേട്ട പദ്ധതിക്ക് 33 കോടി, വാട്ടർ മെട്രോയ്‌ക്ക് 53.77 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. ആലപ്പുഴ-ചങ്ങനാശ്ശേി എ.സി. റോഡ് നവീകരണത്തിന് 55.59 കോടിയും ലഭിക്കും.
50 വർഷത്തേക്ക് പലിശരഹിതവായ്പയാണ് തുക നൽകുന്നത്. കേന്ദ്രസർക്കാർ
ഫണ്ട് നൽകുന്നില്ലെന്ന തെറ്റായ പ്രചരണം സംസ്ഥാന സർക്കാർ കുറെ കാലമായി നടത്തിക്കൊണ്ടിരിക്കുകയാണ്. ധനമന്ത്രി നിർമ്മല സീതാരാമൻ നിരവധി തവണ കണക്ക് സഹിതം ഇത് പൊളിച്ചടുക്കുകയും ചെയ്തു. മാനദണ്ഡങ്ങൾ പാലിക്കാതെ നിസ്സംഗത പുലർത്തുന്ന സംസ്ഥനത്തിന്റെ സമീപനം പൊതുവേദിയിലടക്കം മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് വീണ്ടും ആയിരം കോടിയിലധികം വീണ്ടും കേരളത്തിന് ലഭിച്ചത്.















