ന്യൂഡൽഹി: ഡൽഹി പ്രശാന്ത് വിഹാറിൽ ചെറു സ്ഫോടനമുണ്ടായതായി റിപ്പോർട്ട്. പിവിആർ സിനിമാസിന് സമീപമാണ് സ്ഫോടനമുണ്ടായത്. പൊലീസും ഫൊറൻസിക്ക് സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്. പ്രശാന്ത് വിഹാറിലെ കടയ്‌ക്ക് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. 11.48 ഓടെയാണ് സംഭവം. എന്താണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്ന് വെള്ള നിറത്തിലുള്ള പൊടിക്ക് സമാനമായ വസ്തു കണ്ടെത്തിയിട്ടുണ്ട്.
VIDEO | Explosion reported in Prashant Vihar area of #Delhi. Fire tenders reach the spot. More details awaited.
(Full video available on PTI Videos – https://t.co/n147TvrpG7) pic.twitter.com/Rchohvl1vY
— Press Trust of India (@PTI_News) November 28, 2024
ഒരു മാസം മുമ്പ് പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്‌കൂളിന് സമീപം ചെറു സ്ഫോടനം നടന്നിരുന്നു. എന്നാൽ പരിശോധനയിൽ ആസൂത്രിതമല്ലെന്ന് പിന്നീട് കണ്ടെത്തി.















