വഖ്ഫ് ഭേദ​ഗതി ബിൽ 'മതേതര വിരുദ്ധ'മെന്ന് ബം​ഗാൾ മുഖ്യമന്ത്രി; മുസ്ലീം സമുദായത്തിൻ്റെ അവകാശങ്ങൾ കവർന്നെടുക്കുന്നുവെന്ന് മമത ബാ​നർജി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

വഖ്ഫ് ഭേദ​ഗതി ബിൽ ‘മതേതര വിരുദ്ധ’മെന്ന് ബം​ഗാൾ മുഖ്യമന്ത്രി; മുസ്ലീം സമുദായത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുന്നുവെന്ന് മമത ബാ​നർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 02:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വഖ്ഫിന്റെ കടന്നു കയറ്റം ചെറുക്കാനായി കേന്ദ്ര സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന വഖ്ഫ് ഭേദ​ഗതി ബില്ലിനെ ‘മതേതര വിരുദ്ധ’മെന്ന് വിശേഷിപ്പിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുസ്ലീം മതവിഭാ​​ഗത്തിന്റെ അവകാശങ്ങളെ കവർ‌ന്നെടുക്കുന്ന ബില്ലാണിതെന്നും അവർ അഭിപ്രായപ്പെട്ടു.

സംസ്ഥാനങ്ങളോട് കൂടിയാലോചിക്കാതെയാണ് വിഷയത്തിൽ‌ കേന്ദ്ര നിലപാടെടുത്തതെന്ന പരാതിയും മമത ഉന്നയിച്ചു. നിയമസഭയിൽ അഭിസംബോധന ചെയ്യവേയാണ് മമത ബാനർജിയുടെ പരാമർശം. ഒരു മതത്തിന് എതിരാണ് വഖ്ഫ് ബിൽ. ഫെഡറൽ സംവിധാനത്തിനും വിരുദ്ധമാണ് ഭേദ​ഗതി ബില്ലെന്നും അവർ ആരോപിച്ചു.

ഒരു പ്രത്യേക മതവിഭാ​ഗത്തെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. മതത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളെ വച്ചുപൊറുപ്പിക്കില്ല. വഖ്ഫ് ബിൽ ഭേദ​ഗതി ചെയ്യുന്നതോടെ മുസ്ലീംങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണ്. വഖ്ഫിന്റെ വികസനത്തിനായി മുസ്ലീംങ്ങൾക്ക് പുറമേ ഹൈന്ദവർ വരെ സംഭാവന ചെയ്യുന്നുവെന്നും അവർ പറഞ്ഞു.

ഒരു മതത്തിന് എതിരായ ബിൽ അവതരിപ്പിക്കുന്നത് വഴി വഖ്ഫ് സ്വത്തുക്കൾ തകർക്കുകയാണ് ലക്ഷ്യമെന്ന വിചിത്ര വാദവും മുഖ്യമന്ത്രി ഉന്നയിച്ചു. ഏതെങ്കിലും മതത്തിനെതിരെ അതിക്രമമം ഉണ്ടായാൽ ശക്തമായി അപലപിക്കുമെന്നും മമത പറഞ്ഞു. വഖ്ഫ് നിയം ഭേദ​ഗതി ചെയ്യുന്നത് മതപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ. എന്നാൽ ബിൽ പരിശോധിക്കാനായി പാർലമെൻ്ററി സമിതിയെ കേന്ദ്രം രൂപീകരിച്ചിട്ടുണ്ട്. കേരളത്തിൽ ഉൾപ്പടെ വഖ്ഫ് അധിനിവേശം അതിരുവിടുന്നതിനിടയിലാണ് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷത്തിന്റെയും തേങ്ങൽ എന്നതാണ് ശ്രദ്ധേയം.

Tags: Mamata BanerjeeWest bengal CMWaqf Billanti-secular
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies