കോഴിക്കോട്: ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ പിന്തുടർന്ന് കടന്നുപിടിച്ച ബിഹാർ സ്വദേശി പൊലീസിന്റെ പിടിയിലായി. കോഴിക്കോട് പെരുമണ്ണ ചാമാടത്ത് റോഡിലായിരുന്നു സംഭവം. ബീഹാർ സ്വദേശി സജ്ഞയ് പാസ്വാനെ പന്തീരാങ്കാവ് പൊലീസ് ആണ് പിടികൂടിയത്.
ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ബസിറങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ വെളിച്ചമില്ലാത്ത വിജനമായ സ്ഥലത്ത് നിന്ന് പുറകിലൂടെ ചെന്ന് കടന്നുപിടിച്ച് വായ പൊത്തിപ്പിടിക്കുകയായിരുന്നു. ഭയന്നോടിയ പെൺകുട്ടിക്ക് റോഡിൽ വീണ് പരിക്കേറ്റിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് സമീപവാസികൾ എത്തിയ സമയത്ത് പ്രതി രക്ഷപെട്ടിരുന്നു.