ഹൈദരാബാദ്: ചിക്കൻ ബിരിയാണി കഴിക്കുന്നതിനിടെ യുവാവിന് ലഭിച്ചത് പുകയുന്ന സിഗരറ്റ് കുറ്റി. ഹൈദരാബാദിലെ ജനപ്രിയ റെസ്റ്റോറന്റിൽ നിന്നും ബിരിയാണി കഴിച്ച യുവാവിനാണ് ഭക്ഷണത്തിൽ നിന്നും സിഗരറ്റ് കുറ്റി ലഭിച്ചത്. ബിരിയാണി മുഴുവനായും കഴിച്ച് തീരാറായപ്പോഴാണ് യുവാവ് പ്ലേറ്റിൽ നിന്നും പകുതി എരിഞ്ഞ പുകയുന്ന സിഗരറ്റ് കുറ്റി കണ്ടെത്തുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്.
സുഹൃത്തുക്കളുമായി ബിരിയാണി കഴിക്കാനെത്തിയ യുവാവിനാണ് ദുരനുഭവമുണ്ടായത്. സംഭവത്തിനുപിന്നാലെ രോഷാകുലരായ യുവാക്കളും റെസ്റ്റോറന്റ് ജീവനക്കാരുമായി രൂക്ഷമായ വാക്കുതർക്കവുമുണ്ടായി. മാനേജർ ഉൾപ്പെടെയുള്ളവരെത്തി യുവാക്കളെ സമാധാനിപ്പിക്കാനും തർക്കം അവസാനിപ്പിക്കാനും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
പിന്നീട് റസ്റ്റോറൻ്റ് മാനേജ്‌മെൻ്റ് ഉപഭോക്താക്കളോട് ക്ഷമാപണം നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുവാക്കളിൽ ഒരാളാണ് സംഭവത്തിന്റെ വീഡിയോ പകർത്തി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. സോഷ്യൽ മീഡിയ ഉപയോക്താക്കളും വീഡിയോയ്‌ക്ക് താഴെ തങ്ങളുടെ രോഷവും വെറുപ്പും പ്രകടിപ്പിച്ചു. വലിയ പേരുണ്ടായിട്ട് കാര്യമില്ല, ശുചിത്വ നിലവാരമില്ലാത്ത റെസ്റ്റോറന്റ് അടച്ചുപൂട്ടണമെന്ന് ആളുകൾ ആവശ്യപ്പെട്ടു. പലരും റെസ്റ്റോറന്റുകളിൽ പോയി ഭക്ഷണം കഴിക്കാൻ ആശങ്ക പ്രകടിപ്പിച്ചു.
Cigarette 🚬 Butts in #Bawarchi biryani …
Nerchukoni intlo chesukovatam uttamam pic.twitter.com/j2ct9mxn2Q
— Vineeth K (@DealsDhamaka) November 25, 2024















