ന്യൂഡൽഹി : രണ്ട് മാസത്തെ ഉത്സവ സീസണിൽ ഇന്ത്യൻ റെയിൽവേയ്‌ക്ക് റെക്കോർഡ് വരുമാനം. ടിക്കറ്റ് വിൽപ്പനയിലൂടെ 12,159.35 കോടി രൂപയാണ് ഇന്ത്യൻ റെയിൽവേ നേടിയത്. 2024 സെപ്റ്റംബർ 1 മുതൽ 2024 ഒക്‌ടോബർ 31 വരെയുള്ള വരുമാനമാണിത്.ലോക്‌സഭയില്‍ റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം വ്യക്തമാക്കിയത്.
ഗണേശ ചതുർത്ഥി, ദസറ, ദീപാവലി തുടങ്ങിയ വിശേഷദിനങ്ങളാണ് വരുമാനത്തിന് ആക്കം കൂട്ടിയത് . ഇക്കാലയളവിൽ യാത്രക്കാരുടെ എണ്ണം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റംബർ 1 നും നവംബർ 10 നും ഇടയിൽ മൊത്തം 143.71 കോടി യാത്രക്കാർ ട്രെയിൻ യാത്രയെ ആശ്രയിച്ചു. സെൻട്രൽ സോണിൽ 31.63 കോടി പേർ യാത്രക്കാരായപ്പോൾ, തെക്ക്-കിഴക്കൻ സെൻട്രൽ സോണിലാണ് 1.48 കോടി യാത്രക്കാരുണ്ടായി. കഴിഞ്ഞ വർഷം, ദീപാവലി, ഛത്ത് പൂജ സമയങ്ങളിൽ 4,500 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തി.