നടൻ ബാലയും ഗായിക അമൃതയും തമ്മിലുള്ള വിവാദത്തിനിടെ ഉയർന്ന വന്ന പേരാണ് ചന്ദന സദാശിവ റെഡ്ഡി. തന്നെ വിവാഹം കഴിക്കും മുമ്പ് ചന്ദനയെ വിവാഹം കഴിച്ചിരുന്നുവെന്ന് അമൃത ആരോപിച്ചിരുന്നു. ഇക്കാര്യം തന്നിൽ നിന്ന് മറച്ചുവെച്ചു വന്നും വിവാഹത്തിന് തൊട്ടുമുമ്പാണ് ഇക്കാര്യം അറിഞ്ഞതെന്നും അമൃത വീഡിയോയിൽ പറഞ്ഞിരുന്നു. ഒരു മാസം മുമ്പാണ് ബന്ധുകൂടിയായ കോകിലയെ ബാല വിവാഹം കഴിച്ചത്. ഇതിന് പിന്നാലെ ആദ്യ വിവാഹം ചർച്ചയായി. ‘നാലാം കെട്ട് കഴിഞ്ഞു ഇതി എന്നാ അഞ്ച്’ എന്ന കമന്റായിരുന്നു ബാലയുടെ വിവാഹ ചിത്രത്തിന് താഴെ നിറഞ്ഞത്. ഒരു സ്വകാര്യ ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കുകയാണ് ബാല.
തനിക്കെതിരെ ഉയർന്നു വരുന്ന ആരോപണങ്ങളെല്ലാം കള്ളമാണെന്ന് ബാല പറയുന്നു. താൻ നിയമപരമായി രണ്ട് വിവാഹം മാത്രമേ ചെയ്തിട്ടുള്ളു. അതിൽ രണ്ടാമത്തെയാൾ കോകിലയാണ്. ചന്ദന തന്റെ ബാല്യകാല പ്രണയിനി ആണെന്നും നടൻ അഭിമുഖത്തിൽ പറയുന്നു.
ഈ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഞാൻ നാല് കെട്ടിയവൻ അല്ല. നിയമപരമായി രണ്ട് കല്യാണം ആണ് കഴിച്ചത്. അതിൽ രണ്ടാമത്തയാളാണ് കോകില. ചന്ദന സദാശിവ റെഡ്ഡിയും കോകിലയും തമ്മിൽ സംസാരിച്ചിട്ടുണ്ട്. ആറാം ക്ലാസ് മുതല്‍ ചന്ദനയും ഞാനും ഒന്നിച്ച് പഠിച്ചതാണ്. ഞങ്ങള്‍ പ്രണയിച്ചിരുന്നു. 21-ാം വയസില്‍ ചുമ്മാ ഒരു സര്‍ട്ടിഫിക്കറ്റിന് വേണ്ടി കല്യാണം കഴിച്ചു. വിവാഹം പിന്നീട് ക്യാന്‍സല്‍ ചെയ്തു. ഇത് ഞാന്‍ അമൃതയോട് പറഞ്ഞിട്ടുണ്ട്.
ചന്ദന സദാശിവ റെഡ്ഡി, കന്നഡക്കാരിയാണെന്ന് നിങ്ങൾ പറയുന്നു. റെഡ്ഡി. റെഡ്ഡി എന്ന് പറഞ്ഞാല്‍ തെലുങ്കാണ്. പിന്നെ എന്തിനാണ് കര്‍ണാടക എന്ന് പറയുന്നത്. ഈ വാര്‍ത്തകളൊക്കെ വന്നപ്പോള്‍ ചന്ദന എന്നെ യുഎസില്‍ നിന്ന് വിളിച്ചിരുന്നു. ഇവിടത്തെ വാർത്തകൾ കേട്ട് അവൾ ചിരിക്കുകയായിരുന്നു, ബാല പറയുന്നു.