ഒപ്റ്റിക്കൽ ഇല്യൂഷനുകൾ എക്കാലവും എല്ലാവരെയും കുഴപ്പിക്കുന്നവയാണ്. കണക്കായും ചിത്രമായുമൊക്കെ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ സൈബറിടത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലൊരു ഒപ്റ്റിക്കൽ ഇല്യൂഷനാണ് താഴെ നൽകിയിരിക്കുന്നത്.
മരുഭൂമിയിലൂടെ പോകുന്ന ഒട്ടകങ്ങളാണ് ചിത്രത്തിലുള്ളത്. ഒറ്റ നോട്ടത്തിൽ കിടലൻ ചിത്രം. എന്നാൽ ഈ ചിത്രത്തിന് എന്തൊരു കുഴപ്പമുണ്ട്. സൂക്ഷിച്ച് നോക്കിയോ ബുദ്ധി ഉപയോഗിച്ചോ അതി കണ്ടെത്താവുന്നതെയുള്ളൂ. ആറ് സെക്കൻഡിനുള്ളിൽ നിങ്ങൾക്ക് ആ ‘കുഴപ്പം’ കണ്ടെത്താൻ സാധിക്കുമോയെന്നതാണ് ടാസ്ക്.
നിരീക്ഷണ പാടവം അളക്കുന്നതാണ് ചിത്രം. പലരും തിരിച്ചും മറിച്ചും രണ്ട് ഒട്ടകങ്ങൾ തമ്മിലുള്ള വ്യത്യാസമൊക്കെ നോക്കിയിട്ടുണ്ടാകും. എന്നാൽ വളരെ കുറച്ച് പേർക്ക് മാത്രമാകും ചിത്രത്തിലെ കുഴപ്പം മനസിലായിട്ടുണ്ടാവുക. മറ്റുള്ളവർക്ക് സംഭവം പിടിക കിട്ടിയിട്ടുണ്ടാകില്ല. അവർക്കായി ഉത്തരമിതാ..
മരുഭൂമിയിലൂടെ നടക്കുന്നവയുടെ നിഴൽ എന്താണെങ്കിലും പതിക്കും. ഈ ചിത്രത്തിൽ ആ നിഴൽ നൽകിയിട്ടില്ല. അതാണ് ഈ ചിത്രത്തിലെ കുറവ് അല്ലെങ്കിൽ കുഴപ്പം.















