ധനുഷുമായുള്ള വിവാദങ്ങൾക്കിടെ നിഗൂഢ പോസ്റ്റ് പങ്കുവച്ച് നടി നയൻതാര. കർമ പോസ്റ്റാണ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. കർമ പറയുന്നത് നിങ്ങൾ ആരുടെയെങ്കിലും ജീവിതം കള്ളങ്ങൾ കൊണ്ട് നശിപ്പിക്കുമ്പോൾ. നുണകൾ ലോണായി കണക്കാക്കുക. അത് പലിശ സഹിതം നിങ്ങളിലേക്ക് തന്നെ തിരികെ വരും.
പകർപ്പ് അവകാശം ലംഘിച്ചെന്ന് കാട്ടി നയൻതാരയ്‌ക്ക് എതിരെ നധുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നയൻതാരയ്‌ക്കും ഭർത്താവ് വിഘ്നേഷ് ശിവനും നോട്ടീസ് അയച്ചിരുന്നു. നാനും റൗഡി താൻ എന്ന ചിത്രത്തിലെ രംഗങ്ങൾ ഡോക്യുമെൻ്ററിയിൽ അനധികൃതമായി ഉപയോഗിച്ചെന്ന് കാട്ടിയാണ് ധനുഷ് കോടതിയെ സമീപിച്ചത്.
അതേസമയം ഒരു പകർപ്പകവകാശ ലംഘനവും നടന്നിട്ടില്ലെന്ന് നയൻതാരയുടെ അഭിഭാഷകൻ രാഹുൽ ധവാൻ വാദിച്ചു. നടിയുടെ പേഴ്സണൽ ലൈബ്രററിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഡോക്യുമെൻ്ററിക്കായി ഉപയോഗിച്ചതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.