"കാൻസർ മാറ്റാൻ തുളസിയും പച്ചമഞ്ഞളും"; സിദ്ധുവിന്റെ ഭാര്യക്ക് വക്കീൽ നോട്ടീസ്; 850 കോടി നഷ്ടപരിഹാരം നൽകണം, അല്ലെങ്കിൽ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

“കാൻസർ മാറ്റാൻ തുളസിയും പച്ചമഞ്ഞളും”; സിദ്ധുവിന്റെ ഭാര്യക്ക് വക്കീൽ നോട്ടീസ്; 850 കോടി നഷ്ടപരിഹാരം നൽകണം, അല്ലെങ്കിൽ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 07:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കാൻസ‍റിനെ അതിജീവിക്കാൻ കഴിച്ച ഭക്ഷണങ്ങളെക്കുറിച്ച് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധു നടത്തിയ വിവാദ പ്രസ്താവനയെ തുടർന്ന് ഭാര്യ നവജ്യോത് കൗറിന് വക്കീൽ നോട്ടീസ്. 850 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് സിവിൽ സൊസൈറ്റി (സിസിഎസ്) ആണ് നോട്ടീസ് അയച്ചത്.

കാൻസർ ഭേദമാകുന്നതിന് കൗർ കഴിച്ച ഭക്ഷണങ്ങളുമായി ബന്ധപ്പെട്ട് സിദ്ധു നടത്തിയ പ്രസ്താവനകളായിരുന്നു വിവാദത്തിന് ആധാരം. അവകാശവാദങ്ങളെ പിന്തുണയ്‌ക്കുന്ന തെളിവുകൾ ഏഴ് ദിവസത്തിനകം ഹാജരാക്കണമെന്നും അല്ലാത്തപക്ഷം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തിയതിന് 850 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.

നവംബർ 21ന്, മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു സിദ്ധുവിന്റെ വിവാദ പരാമർശം. സ്റ്റേജ് 4 കാൻസറിനോട് പോരാടുന്ന തന്റെ ഭാര്യക്ക് ഇനി 40 ദിവസം മാത്രമാണ് ശേഷിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും ചില ഭക്ഷണരീതികൾ തന്റെ ഭാര്യയെ സഹായിച്ചുവെന്നായിരുന്നു സിദ്ധുവിന്റെ വാക്കുകൾ.

നാരങ്ങ വെള്ളത്തിൽ പച്ചമഞ്ഞളും ആപ്പിൾ സിഡെർ വിനെഗറും ചേർത്ത് കുടിച്ചാണ് ഭാര്യ ഒരു ദിനം ആരംഭിക്കുന്നതെന്നാണ് സിദ്ധു പറഞ്ഞത്. സാധാരണ ഭക്ഷണം ഒഴിവാക്കി. തുളസിയില, മാതളനാരങ്ങ, കാരറ്റ്, നെല്ലിക്ക, ബീറ്റ്‌റൂട്ട്, വാൽനട്ട്, വേപ്പ് എന്നിവ കഴിച്ചു. അത്താഴത്തിന് ക്വിനോവ മാത്രമാണ് നൽകിയിരുന്നത്. 7 പിഎച്ച് ലെവൽ ഉള്ള വെള്ളം മാത്രമാണ് കുടിച്ചതെന്നും ഈ ഭക്ഷണരീതിയാണ് ഭാര്യയെ കാൻസറിൽ നിന്ന് രക്ഷതേടാൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അടിസ്ഥാനരഹിതമായ ഇത്തരം അവകാശവാദങ്ങൾ പ്രസ്താവിക്കുന്നത് നിരവധി രോ​ഗികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഛത്തീസ്ഗഡ് സിവിൽ സൊസൈറ്റി നിലവിൽ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

Tags: Chhattisgarh Civil SocietydietcancerNavjot Singh SidhuNavjot Kaur
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies