താനെയിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ ടെറസിൽ കയറി സ്വയംഭോഗം ചെയ്ത യുവാവിനെതിരെ കേസ്. സ്ത്രീകൾ കഴുകി ഉണക്കാനിട്ടിരുന്ന തുണികളിലാണ് ഇയാൾ സ്വയംഭോഗം ചെയ്തത്. ഭിവണ്ടി സ്വദേശിയായ മുഹമ്മദ് സിദ്ദിഖി എന്ന 20-കാരനാണ് സിസിടിവിയിൽ കുടുങ്ങി അറസ്റ്റിലായത്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 79, 392(2) എന്നീ വകുപ്പുകളാണ് ശാന്തിനഗർ പൊലീസ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കെട്ടിടത്തിൽ അതിക്രമിച്ച് കടന്ന പ്രതി ടെറസിലെത്തി, സ്ത്രീകൾ അലക്കി ഉണക്കാനിട്ടിരുന്നു തുണികളിൽ സ്വയംഭോഗം ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ഇതോടെ സ്ത്രീകൾ പൊലീസ് സ്റ്റേഷനിൽ കൂട്ടമായെത്തി പരാതി നൽകുകയായിരുന്നു.
ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. റിമാൻഡ് ചെയ്തെങ്കിലും പിന്നീട് ഇയാൾ ജാമ്യത്തിലിറങ്ങി. പൊലീസ് അന്വേഷണത്തിൽ ഇത് പ്രതിയുടെ സ്ഥിരം കലാപരിപാടിയാണെന്ന് കണ്ടെത്തി.