ന്യൂഡൽഹി: പരാജയപ്പെട്ടാൽ തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് മെഷിനെയും പഴിചാരുന്നത് കോൺഗ്രസിന്റെ പതിവ് പരിപാടിയാണ്. മഹാരാഷ്‌ട്രയിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ അതേ നമ്പറുമായി കോൺഗ്രസ് അടങ്ങുന്ന മഹാ അഘാഡി രംഗത്തെത്തി. തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഡിസംബർ 3 ന് കോൺഗ്രസ് പ്രതിനിധികളെ ക്ഷണിച്ചിരിക്കുകയാണ് കമ്മീഷൻ. കോൺഗ്രസിന്റെ എല്ലാ ആശങ്കകളും അവലോകനം ചെയ്യുമെന്നും ശേഷം രേഖാമൂലം മറുപടി നൽകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
എല്ലാ ഘട്ടത്തിലും സ്ഥാനാർത്ഥികളുടെയോ അവരുടെ ഏജൻ്റുമാരുടെയോ പങ്കാളിത്തം ഉറപ്പ് വരുത്തി തികച്ചും സുതാര്യമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. വോട്ടേഴ്സ് ലിസ്റ്റ് പുതുക്കുന്നതും രാഷ്‌ട്രീയ പാർട്ടികളുടെ പങ്കാളിത്തത്തോടെയാണ്. പോളിംഗ് ഡാറ്റയിൽ പൊരുത്തക്കേടില്ലെന്ന് പോളിംഗ് സ്റ്റേഷൻ തിരിച്ച് തന്നെ എല്ലാം സ്ഥാനാർത്ഥികൾക്കും പരിശോധിക്കാവുന്നതുമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
മഹാ അഘാഡിയിലെ മറ്റ് കക്ഷികളും അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ മുഖം രക്ഷിക്കാനുള്ള തിരക്കിലാണ്. രാഷ്‌ട്രീയ ജീവിതത്തിലെ വൻ തിരിച്ചടിക്ക് പിന്നാലെ ഇവിഎമ്മിനെ കുറ്റം പറഞ്ഞ് എത്തിയ ശരത് പവാറിനെ ബിജെപി കണക്കിന് കളിയാക്കി. 2014 ലും 2017 ലും മകൾ സുപ്രിയ സുലെ വിജയിച്ചപ്പോൾ ശരദ് പവാർ ഇവിഎമ്മിനെ അഭിനന്ദിച്ചയാളാണ് പവാറെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി 288 സീറ്റിൽ 230 സീറ്റുകൾ നേടി, ബി.ജെ.പി 132, ശിവസേന 57, എൻ.സി.പി 41 എന്നിങ്ങനെ നേടിയത്. മഹാ അഘാഡിക്ക് 46 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. കോൺഗ്രസ് കിട്ടിയത് 16 സിറ്റ് മാത്രം.















