ഒരു മെട്രോ റെയിൽ ജീവനക്കാരന്റെ ടോയ്ലെറ്റ് ശങ്കയിൽ വൈകിയത് നൂറിലേറെ ട്രെയിനുകൾ. ദക്ഷിണ കൊറിയയിലെ സിയോൾ സബ്വേ ലൈൻ രണ്ടിലായിരുന്നു കൗതുക സംഭവം. സബ്വേ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് ജീവനക്കാരന് ടോയ്ലെറ്റിൽ പോകാൻ കലശലായ ശങ്കയുണ്ടായത്. പിന്നെ ഒന്നും നോക്കാതെ മെട്രോ നിർത്തി റെസ്റ്റ റൂമിലേക്ക് പാഞ്ഞു.
നാലു മിനിറ്റിന് ശേഷമാണ് ജീവനക്കാരൻ തിരികെയെത്തിയത്. കൃത്യമായി പറഞ്ഞാൽ നാലുമിനട്ടും 16 സെക്കൻ്റും. ഇതോടെ രാവിലെ ഷെഡ്യൂൾ ചെയ്തിരുന്ന ട്രെയിനുകൾ വൈകി. ഒന്നും രണ്ടുമല്ല 125 ട്രെയിനുകളാണ് വൈകിയത്.ഇതോടെ മെട്രോയിൽ ടോയ്ലെറ്റ് സംവിധാനം ഇല്ലാത്തതിനെ ചൊല്ലി സോഷ്യൽ മീഡിയിയൽ ചർച്ചകളും ഉയർന്നു.
അദ്ദേഹത്തിന്റെ ടോയ്ലെറ്റ് ഇടവേള മെട്രോയുടെ ക്രമീകരണം ആകെ അവതാളത്തിലാക്കി. യഥാർത്ഥ സമയത്തെക്കാളും 20 മിനിട്ടോളും വൈകിയാണ് മിക്ക ട്രെയിനുകളും സർവീസ് നടത്തിയത്. സിയോൾ മെട്രോപൊളിറ്റൻ സബ്വേയിലാണ് വിചിത്ര സംഭവമുണ്ടായത്.