ഹോം ഗ്രൗണ്ടിൽ ബാഴ്സലണോയ്‌ക്ക് ഞെട്ടിപ്പിക്കുന്ന തോൽവി. ലാസ് പാൽമാസ് ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് സ്പാനിഷ് വമ്പന്മാരെ അട്ടിമറിച്ചത്. ബാഴ്സലോണയുടെ 125-ാം വാർഷികാഘോഷം പുരോഗമിക്കുന്നതിനിടെയാണ് വമ്പൻ പരാജയം . മത്സരത്തിലാകെ ആധിപത്യം പുലർത്തിയതും 30-ലേറെ ഷോട്ടുകൾ ഉതിർത്തതും ബാഴ്സയായിരുന്നു. എന്നാൽ തുച്ഛമായ അവസരങ്ങൾ ലാസ് പാൽമാസ് ഗോളാക്കി മാറ്റുകയായിരുന്നു.
34 പോയിന്റുമായി തലപ്പത്തുണ്ടെങ്കിലും ബാഴ്സയ്‌ക്ക് വെല്ലുവിളിയായി റയൽ പിന്നാലെയുണ്ട്. നാലുപോയിൻ്റ് മാത്രമാണ് വ്യത്യാസം. അവർക്ക് ഇനി രണ്ടു മത്സരങ്ങളും ബാക്കിയുണ്ട്. ഉഗ്രൻ ജയത്തോടെ ലാസ് പാൽമാസ് 15 പോയിന്റുമായി 14-ാം സ്ഥാനത്തേക്ക് കയറി. രണ്ടാം പകുതിയുടെ തുടക്കത്തിൽ സാൻഡ്രോയാണ് സന്ദർശകരെ മുന്നിലെത്തിച്ചത്.
49-ാം മിനിട്ടിലായിരുന്നു ബാഴ്സയുടെ വല കുലുങ്ങിയത്. സമനില പിടിക്കാൻ തുടരെ ആക്രമണം അഴിച്ചുവിട്ട കറ്റാലന്മാർക്ക് 61-ാം മിനിട്ടിലാണ് ഫലം ലഭിച്ചത്. റാഫിഞ്ഞയിലൂടെയാണ് ആതിഥേയർ സമനില പിടിച്ചത്. എന്നാൽ 67-ാം മിനിട്ടിൽ ബാഴ്സയുടെ ചങ്കിൽ വെടിപെട്ടിച്ച് ഫാബിയോ സിൽവ സന്ദർശകർക്ക് വിജയ ഗോൾ സമ്മാനിച്ചു. ലാലിഗയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ബാഴ്സ ജയമില്ലാതെ പോകുന്നത്.
Gesta histórica de la UD Las Palmas al derrotar 1-2 al Barcelona, felicitándole así por su 125° aniversario.
Los goles de Sandro y Fabio Silva alejan a los canarios del descenso y dejan al Real Madrid a 4 puntos del Barça con dos partidos menos que éste.pic.twitter.com/X8I0HwD1tU
— Helena 🇮🇨 (@HdeHelena_RM) November 30, 2024















