പുഷ്പരാജിനെ കാണാൻ ആരാധകർക്ക് കീശ കാലിയാക്കേണ്ടി വരും. റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പുഷ്പ 2വിന്റെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു. സർക്കാർ ഉത്തരവ് പ്രകാരം ഒരു ഷോയുടെ മാത്രം ടിക്കറ്റ് നിരക്കിൽ 800 രൂപയാണ് വർദ്ധിപ്പിച്ചത്. തെലങ്കാനയിലെ എല്ലാ തിയേറ്ററുകളിലും ഡിസംബർ 4-ന് രാത്രി 9:30-നുള്ള പ്രത്യേക ഷോയ്‌ക്കാണ് നിരക്ക് വർദ്ധിപ്പിച്ചത്. ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോളതലത്തിൽ റിലീസിനെത്തുന്നത്.
തെലങ്കാനയിലുടനീളമുള്ള എല്ലാ തിയറ്ററുകളിലും ഡിസംബർ അഞ്ചിന് 2 അധിക ഷോകൾ (6, 7) 1 AM നും 4 AM നും പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. സിംഗിൾ സ്ക്രീനുകളുടെ ടിക്കറ്റ് നിരക്ക് ഡിസംബർ 5 മുതൽ ഡിസംബർ 8 വരെ 150 രൂപയും ഡിസംബർ 9 മുതൽ ഡിസംബർ 16 വരെ 105 രൂപയും ഡിസംബർ 17 മുതൽ ഡിസംബർ 23 വരെ 20 രൂപയും ആയിരിക്കും. പുഷ്പ 2: ദി റൂളിൽ അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
#Pushpa2 Telangana Ticket Prices Hike G.O.#AlluArjun pic.twitter.com/JF9r2OlOnY
— Suresh PRO (@SureshPRO_) November 30, 2024