ഗുരുവായൂർ ഉദയാസ്തമന പൂജ ഒഴിവാക്കിയ നടപടി; സ്വന്തം ഹിതമല്ല ദേവഹിതം നോക്കിയാണ് ക്ഷേത്ര വിഷയങ്ങളിൽ തന്ത്രി തീരുമാനം എടുക്കേണ്ടതെന്ന് ആർ.വി ബാബു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂർ ഉദയാസ്തമന പൂജ ഒഴിവാക്കിയ നടപടി; സ്വന്തം ഹിതമല്ല ദേവഹിതം നോക്കിയാണ് ക്ഷേത്ര വിഷയങ്ങളിൽ തന്ത്രി തീരുമാനം എടുക്കേണ്ടതെന്ന് ആർ.വി ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 12:02 am IST
FacebookTwitterWhatsAppTelegram

ഗുരുവായൂർ: സ്വന്തം ഹിതമല്ല ദേവഹിതം നോക്കിയാണ് ക്ഷേത്ര വിഷയങ്ങളിൽ തന്ത്രി തീരുമാനം എടുക്കേണ്ടതെന്ന് ഹിന്ദു ഐക്യ വേദി അധ്യക്ഷൻ ആർ.വി ബാബു. ക്ഷേത്ര വിരുദ്ധ നിലപാടെടുത്താൽ തന്ത്രി അവസാനവാക്കെന്ന പരിഗണന പിൻവലിക്കാൻ ഹൈന്ദവ സമൂഹം തയ്യാറാവേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളായി ആചരിച്ചുവരുന്ന ഗുരുവായൂർ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ മാറ്റിയ വിഷയത്തിൽ ദേവസ്വം നടപടിയെ പിന്തുണച്ച മുഖ്യതന്ത്രിയുടെ നിലപാടിനെ വിമർശിച്ചായിരുന്നു ആർവി ബാബുവിന്റെ വാക്കുകൾ.

ഗുരുവായൂർ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ ഒഴിവാക്കിയതിൽ ക്ഷേത്രഭരണസമിതിക്കെതിരെ ഹിന്ദു ഐക്യവേദി ഗുരുവായൂരിൽ നടത്തിയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്ത്രിയുടെ കടമ ആചാരനുഷ്ടാനങ്ങളും ഭക്തരുടെ താല്പര്യങ്ങളും സംരക്ഷിക്കുക എന്നതാണെന്നും ആർ.വി. ബാബു പറഞ്ഞു.

കേവലം പൂജയുടെ പ്രശ്‌നം മാത്രമല്ല. ഏതറ്റം വരെ പോയാലും ആചാരങ്ങളെയും സംസ്‌കാരത്തെയും സംരക്ഷിക്കുമെന്ന് വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത സ്വാമി തേജസ്വരൂപാനന്ദ സരസ്വതി പറഞ്ഞു. ഗുരുവായൂർ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ മാറ്റിയതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധാകരൻ ആരോപിച്ചു. തീരുമാനം എടുത്ത രീതി സുതാര്യമല്ല. ദേവസ്വം ബോർഡിനും അതിന് നേതൃത്വം നൽകുന്ന രാഷ്‌ട്രീയ പാർട്ടിക്കും ഗൂഡലക്ഷ്യമുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചത് ഹൈന്ദവ സംഘടനകളല്ല, തന്ത്രി കുടുംബമാണ്. തന്ത്രി കുടുംബത്തെ പോലും വിശ്വാസത്തിലെടുക്കാൻ മുഖ്യതന്ത്രിക്ക് സാധിച്ചില്ലെന്നും ഹിന്ദു ഐക്യവേദി വിമർശിച്ചു.

കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കെ. സതീഷ്ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ശബരിമല അയപ്പ സേവാസമാജം സ്ഥാപക ട്രസ്റ്റി വി.കെ. വിശ്വനാഥൻ, ഗുരുവായൂർ താലപ്പൊലി സംഘം പ്രസിഡന്റ് എൻ.പ്രഭാകരൻ നായർ എന്നിവരും സംസാരിച്ചു.

Tags: RV Babuhindu aikyavedhiആർ.വി ബാബുഉദയാസ്തമന പൂജ​ഗുരുവായൂർ ഏകാദശിദേവഹിതംഹിന്ദു ഐക്യ വേദി അധ്യക്ഷൻ
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies