എസ്ബിഐ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിരവധി ഒഴിവുകൾ. വിശദാശംങ്ങൾ ഇങ്ങനെ..
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
253 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകളാണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലുള്ളത്. ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. പരിചയസമ്പന്നർക്ക് ഡിസംബർ മൂന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം. സീനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ-1 വിഭാഗത്തിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് 25 ഐടി സ്പെഷ്യലിസ്റ്റ് ഒഴിവുകളുമുണ്ട്. കൂടുതൽ വിവരങ്ങൾക്കായി www.centralbankofindia.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
എസ്ബിഐ
ഇവിടെ 169 ഒഴിവുകളാണുള്ളത്. അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കാണ് ഒഴിവ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 12 ആണ്. ഫയർ (101), സിവിൽ (43), ഇലക്ട്രിക്കൽ (25), എന്നീ വിഭാഗങ്ങളിലായി അസിസ്റ്റന്റ് മാനേജർ-എൻജിനീയർ ഒഴിവാണുള്ളത്. കൂടുതൽ വിവരങ്ങൾക്കായി www.bank.sbi, www.sbi.co.in എന്നീ വെസ്ബൈറ്റുകൾ സന്ദർശിക്കുക.















