എക്സ്(ട്വിറ്റർ) അക്കണ്ട് ഡീ ആക്ടിവേറ്റ് ചെയ്ത് നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവൻ. ധനുഷിനെതിരെ നിയമയുദ്ധം തുടങ്ങിയതിന് പിന്നാലെ സംവിധായകനെതിരെ വിമർശനവും പരിഹാസവും കടുത്തിരുന്നു ഇതോടെയാണ് അക്കൗണ്ട് മുക്കിയത്. നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന നയൻതാര ബിയോണ്ട് ദി ഫെയറി ടെയിൽ എന്ന ഡോക്യുമെന്ററിയെ ചൊല്ലിയുണ്ട പ്രശ്നങ്ങളാണ് വഷളായത്.
പാൻ ഇന്ത്യൻ സിനിമകളെക്കുറിച്ചുള്ള ഒരു ചർച്ചയിൽ അടുത്തിടെ വിഗ്നേഷ് ശിവൻ പങ്കെടുത്തിരുന്നു. എന്നാൽ താരത്തിന്റെ അവസാന സംവിധാന സംരംഭമായ കാതുവാക്കുള്ള രണ്ടു കാതൽ എന്ന സിനിമ പാൻ ഇന്ത്യൻ പ്രോജക്ട് അല്ലെന്നും ഇനി വരാനിരിക്കുന്ന ലവ് ഇൻഷുറൻസ് കമ്പനി എന്ന ചിത്രവും പാൻ ഇന്ത്യൻ അല്ലെന്നുമാണ് ആരാധകരുടെ വാദം.
പിന്നെ എന്ത് യോഗ്യതയിലാണ് ഇയാൾ ആ സംവാദത്തിൽ പങ്കെടുത്തതെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന പരിഹാസം. ഇതോടെയാണ് എക്സ് അക്കൗണ്ട് അപ്രത്യക്ഷമായത്. എന്നാൽ താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇപ്പോഴും സജീവമാണ്. ചില പോസ്റ്റുകളും ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഷെയർ ചെയ്തിരുന്നു.