കോഴിക്കോട്: ജില്ലാ ജയിലിൽ റിമാൻഡ് പ്രതി ജയിൽ ചാടി. പുതിയങ്ങാട് സ്വദേശി മുഹമ്മദ് ഫഹാനാണ് ജയിൽ ചാടിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഇയാൾ മോഷണ കേസിലെ പ്രതിയാണ്. ഈ മാസം 17-ാം തീയതിയാണ് മുഹമ്മദ് ഫഹാനെ ജയിലിലെത്തിച്ചത്.
എല്ലാ ഞായറാഴ്ചയും ജയിലിൽ കഴിയുന്നവരെ സിനിമ കാണിക്കാൻ പുറത്തെത്തിക്കും. ഇത്തരത്തിൽ പുറത്തെത്തിച്ചപ്പോഴാണ് ഇയാൾ മതിൽ ചാടി രക്ഷപ്പെട്ടത്. ഭിത്തിയിൽ കയറി പുറത്തേക്ക് ചാടുകയായിരുന്നു.
പ്രതിയെ കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.