മലയാള സിനിമയിൽ വില്ലൻ, സഹനടൻ റോളുകളിൽ തിളങ്ങിയ വിജയകുമാർ അമ്മ എന്ന സംഘടനയ്‌ക്കെതിരെ വലിയ വിമർശനമാണ് ഉന്നയിച്ചത്. അമ്മയെ പെണ്ണുപിടിയന്മാരുടെ സംഘടന എന്നാണ് നടൻ വിശേഷിപ്പിച്ചത്.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടും മുൻപ് തന്നെ ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു. എന്റെ ഒരു കാര്യം വന്നപ്പോൾ സംഘടന എനിക്കൊപ്പം നിന്നില്ല, എന്നെ സഹായിച്ചില്ലെന്നും വിജയുമാർ പറഞ്ഞു.
ഇപ്പോൾ വല്ല്യേട്ടൻ സിനിമയുടെ റിറീലിസിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് പഴയ പരമാർശത്തിൽ താരം വിശദീകരിച്ചത്. വല്ല്യേട്ടൻ സിനിമയുടെ ദൃശ്യമികവ് പുതിയ തലമുറകൂടി അറിയട്ടെ. മമ്മൂക്കയുടെ സെലക്ഷനിൽ ഇപ്പോൾ അത്തരം സിനിയൊന്നുമില്ല. നേറ്റിവിറ്റിയൊക്കെ പറയുന്ന ചിത്രങ്ങളിൽ മമ്മൂക്ക വരുമ്പോൾ എല്ലാവരും കാണും. വല്ല്യേട്ടനിൽ ഞാനും മമ്മൂക്കയും തമ്മിലുള്ള കെമിസ്ട്രി വർക്കൗട്ട് ചെയ്യാൻ മുൻകൈയെടുത്തത് മമ്മൂക്കയാണ്.
ഞങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാൻ വരും, കഴിപ്പിക്കും. എന്നാൽ ഇപ്പോൾ ആ മമ്മൂക്ക ആകെ മാറി. അദ്ദേഹത്തിന് ഇപ്പോൾ വിനായകനേയും ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയേയുമൊക്കെ മതി. മമ്മൂക്കയ്‌ക്ക് എന്താണെന്ന് അറിയില്ല പ്രശ്നക്കാരോട് ഇഷ്ടം അല്പം കൂടുതലാണ്. വല്ല്യേട്ടൻ രണ്ടാം ഭാഗം വന്നാൽ നമ്മളെയാന്നും ഇടാൻ അദ്ദേഹം സമ്മതിക്കില്ലെന്ന് ഞാൻ ബൈജു ചേട്ടനോട് പറഞ്ഞു. വിനായകനും ഷൈൻ ടോമും ഒക്കെയാകും വരുന്നത്.—– വിജയകുമാർ പറഞ്ഞു.















