ബെംഗളുരു: ബലൂൺ തൊണ്ടയിൽ കുടുങ്ങി 13 വയസുകാരൻ മരിച്ചു. ഉത്തര കന്നഡ ജില്ലയിലെ ജോഗനകൊപ്പ ഗ്രാമത്തിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നവീൻ നാരായൺ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. ബലൂൺ വീർപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടി ഇതിന്റെയൊരു കഷ്ണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻതന്നെ നവീനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സെപ്റ്റംബറിൽ ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിലെ ജവാലിയിലും സമാനമായ അപകടം ഉണ്ടായിരുന്നു. സിദ്ധ്‌പൂർഗഡിലെ സർക്കാർ സ്കൂളിൽ പഠിച്ചിരുന്ന ഏഴാം ക്ലാസ്സുകാരൻ വിവേക് കുമാ(13) റാണ് അന്ന് മരിച്ചത്. സ്‌കൂള്‍ കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്കു പോവുന്നതിനിടെയാണ് വിവേക് കുമാര്‍ ബലൂണ്‍ വീര്‍പ്പിച്ചത്. ഇതിനിടെ കാറ്റുപോയ ബലൂൺ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. അദ്ധ്യാപകർ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.