മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചതയാണ് സിനി വർഗീസ് എന്ന നടി. നിരവധി കഥാപാത്രങ്ങളായി ജനപ്രീയ താരമായി മാറിയ സിനിയുടെ ജീവിതം പക്ഷേ അത്ര കളർഫുള്ളായിരുന്നില്ല. അടുത്തിടെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനി ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്. താൻ പലതണ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായും ഇപ്പോൾ ഭർത്താവ് കൂടെയില്ലെന്നും വേർപിരിഞ്ഞാണ് കഴിയുന്നതെന്നും അവർ പറഞ്ഞു.
ആറുവർഷത്തോളം പ്രണയിച്ചതിന് ശേഷമായിരുന്നു വിവാഹം. എന്നാൽ അമ്മയ്‌ക്കും അച്ഛനും തീരെ താത്പ്പര്യമില്ലായിരുന്നു. അമ്മ എന്നോട് ഒന്നര വർഷം മിണ്ടിയിട്ടില്ല. കുടുംബ ജീവിതം ഇല്ലാതായെന്ന് തോന്നുമ്പോൾ അടുത്തത് എന്താണെന്ന് അറിയില്ല. അങ്ങനെ പല പൊട്ടത്തരങ്ങളും കാണിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ വട്ടം ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അതായിരുന്നു എറ്റവും വലിയ മണ്ടത്തരമെന്ന് തിരിച്ചറിഞ്ഞു. ഒരാളെ ആശ്രയിച്ചാണ് എന്റെ സന്തോഷം എന്ന അവസ്ഥയ്‌ക്ക് മാറ്റമുണ്ടായി.
അയാളില്ലാതെ ജീവിക്കാൻ പറ്റില്ല എന്നതിൽ നിന്ന് ആരെയും ആശ്രയിക്കാതെ മുന്നോട്ട് പോകാൻ കഴിയുമെന്ന് പഠിച്ചു. വേർപിരിയാനുള്ള കാരണം എന്താണെന്ന് എനിക്കറിയില്ല. ചിലപ്പോൾ എന്റെ ദേഷ്യമായിരിക്കാം. പഴയ ഞാൻ വളരെയധികം മാറിയിട്ടുണ്ട്. എന്റെ ജീവിതത്തിലേക്ക് ലൈഫ് പാർടണർ തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ട്. എല്ലാവർക്കും അവരുടെ സ്പെയ്സ് കൊടുക്കണമല്ലോ? നിയമപരമായി ഞാൻ ഒരാളുടെ ഭാര്യയാണിപ്പോഴും. അത് വേർപെടുത്തിയിട്ടില്ല. ആൻ്റണിയെന്നയാളെയാണ് സിനി വിവാഹം ചെയ്തത്.















