ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വഖ്ഫ് ബോർഡുകൾ നടത്തിയ ഭൂമി കയ്യേറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ, തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് കല്യാൺ ബാനർജിയുടെ പ്രസ്‍താവന ചർച്ചയാകുന്നു. “മുസ്‌ലിംകൾ നമസ്‌കരിച്ചാൽ ആ ഭൂമി വഖ്ഫ് സ്വത്ത്’ ആയി മാറുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
“നിങ്ങൾ നമസ്‌കരിക്കുകയോ അല്ലെങ്കിൽ നിങ്ങൾ നമസ്‌കരിക്കുന്ന ഇടമോ, അത് വഖ്ഫ് സ്വത്തായി കണക്കാക്കും,” നവംബർ 30 ശനിയാഴ്ച ഒരു പൊതുയോഗത്തിൽ അദ്ദേഹം ഇങ്ങിനെ പ്രസംഗിക്കുന്ന വീഡിയോ ദേശീയ തലത്തിൽ വൈറലായി.
മുസ്ലിങ്ങളെ പരാമർശിച്ച് “20, 15, അല്ലെങ്കിൽ 5 ആളുകൾ പതിവായി അവിടെ നമസ്കരിക്കുകയാണെങ്കിൽ, അത് വഖ്ഫ് സ്വത്തായി കണക്കാക്കും” എന്നാണ് കല്യാൺ ബാനർജി പ്രഖ്യാപിച്ചത് . ഇയാൾ നിലവിൽ വഖ്ഫ് വിഷയം പരിഗണിക്കുന്ന ജെ പി സി അംഗമാണ്.
സെറാംപൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള ടിഎംസി എംപിയാണ് കല്യാൺ ബാനർജി. ഇതിനും മുൻപും ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്ന നിരവധി പ്രസ്താവനകൾ ഇയാൾ നടത്തിയിട്ടുണ്ട്. 2021ൽ സീതാദേവിക്കും രാമഭക്തർക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത് വിവാദമായിരുന്നു.
എന്നാൽ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ കല്യാൺ ബാനർജി കല്യാൺ ബാനർജിയുടെ പ്രസ്‍താവനക്കെതിരെ രംഗത്തു വന്നു.
“വഖ്ഫ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കൂടിയായ ടിഎംസി എംപി കല്യാൺ ബാനർജിയാണ് ഈ പരാമർശങ്ങൾ നടത്തിയത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, മുസ്‌ലിംകൾ നമാസ് ചെയ്യുന്ന ഏത് സ്ഥലവും സ്വയമേവ വഖ്ഫ് സ്വത്തായി കണക്കാക്കും. റോഡുകൾ, റെയിൽവേ ട്രാക്കുകൾ, എയർപോർട്ടുകൾ, പാർക്കുകൾ, മറ്റ് പ്രദേശങ്ങൾ തുടങ്ങിയ പൊതു ഇടങ്ങൾ, ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്താൽ, നമാസിനായി ഉപയോഗിക്കുന്നവ, വഖ്ഫ് ഭൂമിയായി അവകാശപ്പെടാമെന്ന് ഇത് സൂചിപ്പിക്കുന്നു. കൊൽക്കത്തയിലെ പ്രധാന പ്രദേശങ്ങൾ ഉൾപ്പെടെയുള്ള ഭൂമിയുടെ വലിയ ഭാഗങ്ങൾ മുസ്ലീം സമുദായത്തിന് കൈമാറും എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ഇത്തരം വീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുകയാണെങ്കിൽ, ബംഗാളി ഹിന്ദു സമൂഹത്തിന് കാര്യമായ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം, അവരുടെ ജന്മനാടായ പശ്ചിമ ബംഗാളിൽ നിന്ന് കുടിയിറക്കപ്പെടാനുള്ള സാധ്യത പോലും ഉണ്ടാകാം. മമത ബാനർജിയും തൃണമൂൽ കോൺഗ്രസും പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും പോലെ ബംഗാളിലും ഹിന്ദുക്കളുടെ സമ്പൂർണ്ണ ഉന്മൂലനം ഉറപ്പാക്കും.” അമിത് ബാനർജി എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.