ഛത്രപതി ശിവാജിയായി എത്താനൊരുങ്ങി തെന്നിന്ത്യൻ സൂപ്പർതാരം ഋഷഭ് ഷെട്ടി. 2027 ജനുവരി 21ന് റിലീസ് ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് ശിവാജിയായി ഋഷഭ് ഷെട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ദേശീയ പുരസ്കാര ജേതാവ് ഋഷഭ് ഷെട്ടിയും ചലച്ചിത്ര നിർമാതാവ് സന്ദീപ് സിംഗും ഛത്രപതി ശിവാജിയിലൂടെ ഒന്നിക്കുമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ട് പ്രശസ്ത സിനിമാ നിരൂപകൻ തരൺ ആദർശ് വ്യക്തമാക്കി. ThePrideOfBharat: Chhatrapati Shivaji Maharaj എന്നാകും സിനിമയുടെ പേര്.
RISHAB SHETTY IN & AS ‘CHHATRAPATI SHIVAJI MAHARAJ’… SANDEEP SINGH TO DIRECT… #NationalAward winning actor #RishabShetty and director #SandeepSingh announce their first collaboration: #ThePrideOfBharat: #ChhatrapatiShivajiMaharaj.
Backed by a team of top-notch technicians… pic.twitter.com/Ef5Ski81uh
— taran adarsh (@taran_adarsh) December 3, 2024
ഇന്ത്യയുടെ മഹത്തായ യോദ്ധാവിന്റെ ഇതിഹാസ ഗാഥ, The Pride of Bharat: Chhatrapati Shivaji Maharaj-ലൂടെ അവതരിപ്പിക്കുകയാണെന്നും ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ചിത്രം പ്രഖ്യാപിക്കുന്നുവെന്നും സന്ദീപ് സിംഗ് എക്സിൽ കുറിച്ചു. ഇത് കേവലം ഒരു സിനിമയല്ല, എല്ലാ പ്രതിബന്ധങ്ങൾക്കുമെതിരെ പോരാടിയ, മുഗൾ സാമ്രാജ്യ ശക്തികളെ വെല്ലുവിളിച്ച, ഭാരതീയ പൈതൃകം കെട്ടിപ്പടുക്കുന്നതിൽ മറക്കാൻ കഴിയാത്ത പങ്കുവഹിച്ച ധീര യോദ്ധാവിനുള്ള സമർപ്പണമാകും ഈ ചിത്രമെന്ന് സന്ദീപ് സിംഗ് പറഞ്ഞു. ലോകമെമ്പാടും 2027 ജനുവരിയിൽ ശിവാജി തീയേറ്ററുകളിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാന്താരയിലൂടെ സിനിമാപ്രേമികളുടെ മനസിൽ ഇടംപിടിച്ച ഋഷഭ് ഷെട്ടി, ഛത്രപതി ശിവാജി മഹാരാജായി വെള്ളിത്തിരയിൽ എത്തുന്നുവെന്നത് ആരാധകരെ ആകാംക്ഷയുടെ കൊടുമുടിയിലെത്തിച്ചിരിക്കുകയാണ്. നിമിഷനേരം കൊണ്ട് ശിവാജിയുടെ പോസ്റ്റർ എക്സിലും ഇൻസ്റ്റഗ്രാമിലും വൈറലാവുകയും ചെയ്തു.















