സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന്റെ വിജയ കുതിപ്പിന് തടയിട്ട് ആന്ധ്രാപ്രദേശ്. കേരളം ആദ്യ ഇന്നിംഗ്സിൽ 87ന് ഓൾഔട്ടായി. ടോസ് നേടിയ ആന്ധ്രാ നായകൻ റിക്കി ഭുയി കേരളത്തെ ബാറ്റിംഗിന് വിടുകയായിരുന്നു. രോഹൻ കുന്നുമല്ലിനെയാണ് കേരളത്തിന് ആദ്യം നഷ്ടമായത്. 9 റൺസായിരുന്നു സമ്പാദ്യം. സുദർശനായിരുന്നു വിക്കറ്റ്.
തൊട്ടുപിന്നാലെ നായകൻ സഞ്ജുവും(7) ആറാം ഓവറിൽ ശശികാന്തിന് വിക്കറ്റ് സമ്മാനിച്ച് കുടാരം കയറി. 27 റൺസ് നേടിയ ജലജ് സക്സേനയാണ് കേരളത്തിന്റെ ടോപ് സ്കോറർ. അബ്ദുൽ ബാസിത്തും എം.ഡി നിതീഷും മാത്രമാണ് രണ്ടക്കം കണ്ട മറ്റു ബാറ്റർമാർ. 18-ാം ഓവറിൽ 87 റൺസിന് കേരളം പുറത്തായി. മൂന്ന് വിക്കറ്റ് പിഴുത ശശികാന്താണ് തിളങ്ങിയത്.
മറു ബാറ്റിംഗിൽ അനായാസം ആന്ധ്ര ജയം സ്വന്തമാക്കി. 33 പന്തിൽ 56 റൺസ് നേടിയ കെ.എസ് ഭരത്താണ് ടോപ് സകോറർ. അശ്വൻ ഹെബ്ബാർ(12), റിക്കി ഭുയി(14) എന്നിവരും പിന്തുണ നൽകി. സീസണിൽ കേരളത്തിന്റെ രണ്ടാം തോൽവിയാണിത്.