ഡൽഹി: ദേശീയതലത്തിൽ ശ്രദ്ധനേടി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മ്യൂറൽ ഷർട്ട്. തിങ്കളാഴ്ച പാർലമെൻ്റിന് പുറത്ത് ദേശീയ വാർത്ത ഏജൻസിയായ എഎൻഐയുടെ റിപ്പോട്ടർ ഷർട്ടിന് പിന്നിൽ എന്തെങ്കിലും സന്ദേശമുണ്ടെയെന്ന് മന്ത്രിയോട് ആരായുകയും ചെയ്തു. മഞ്ചാടി നിറച്ച ഉരുളിയിൽ നിൽക്കുന്ന ഗുരുവായൂരപ്പന്റെ മ്യൂറൽ പെയ്ന്റെിങ്ങുള്ള വെള്ള ഷർട്ടാണ് സുരേഷ് ഗോപി ധരിച്ചത്. ഹനുമാനും ഷർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്.
” സന്ദേശമൊന്നുമില്ല… ആളുകൾ ഇഷ്ടമുള്ളത് ധരിക്കുന്നു. ഇതെല്ലാം എന്റെ ആരാധകരിൽ നിന്ന് ലഭിച്ച സമ്മാനങ്ങളാണ്. എനിക്ക് മ്യൂറൽ ഇഷ്ടമാണെന്ന് തൃശൂർക്കാർക്കും അറിയാം. 50 ലധികം ഷർട്ടുകൾ സമ്മാനമായി ലഭിച്ചിട്ടുണ്ട്. ഞാൻ ഇത് ധരിക്കുന്നത് അവരെ സന്തോഷിപ്പിക്കും, അദ്ദേഹം പറഞ്ഞു. മഞ്ചാടി പെയ്ന്റിംഗ് കണ്ട് ആശ്ചര്യം തീരാത്ത റിപ്പോട്ടർക്ക് ഗുരുവായൂരപ്പനും മഞ്ചാടിക്കുരുവും തമ്മിലുള്ള ബന്ധവും അദ്ദേഹം വിശദീകരിച്ച് കൊടുക്കുന്നുണ്ട്.















