വില്ലുപുരം: വില്ലുപുരം ഇരുവേൽപട്ടിൽ വെള്ളപ്പൊക്കദുരിത ബാധിതരെ സന്ദർശിക്കാനെത്തിയ തമിഴ്‌നാട് മന്ത്രി കെ പൊൻമുടിക്ക് നേരെ പ്രതിഷേധക്കാർ ചെളിവാരി എറിഞ്ഞു. അവശ്യ സാധനങ്ങളോ കുടിവെള്ളമോ എത്തികകണ് സർക്കാർ ശ്രമിക്കുന്നില്ല എന്നാരോപിച്ചായിരുന്നു ജനങ്ങളുടെ പ്രതിഷേധം.
ഫെംഗൽ ചുഴലിക്കാറ്റിനെ തുടർന്ന് വില്ലുപുരത്ത് കനത്ത മഴ പെയ്തിരുന്നു. തിണ്ടിവനത്ത് 51 സെൻ്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ചില തടാകങ്ങൾ നിറഞ്ഞു കവിഞ്ഞപ്പോൾ തിണ്ടിവനം നഗരത്തെ സാരമായി ബാധിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ അർധസൈനിക വിഭാഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു.
ഇന്ന് (ഡിസം. 03) രാവിലെ സ്ഥിതിഗതികൾ പരിശോധിക്കാനായി മന്ത്രി പൊൻമുടി ജില്ലാ കലക്ടർക്കും വനം മന്ത്രിക്കുമൊപ്പം വില്ലുപുരത്തെത്തി. ഇരുവേലപ്പാട്ട് മേഖലയിൽ സമരം ചെയ്യുന്നവരുമായി ചർച്ച നടത്താനെത്തിയപ്പോൾ മന്ത്രി പൊൻമുടിയെ നാട്ടുകാർ ചെളി വാരിയെറിയുകായായിരുന്നു.
“മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചെന്നൈയിലെ തെരുവുകളിൽ ഫോട്ടോയെടുക്കുന്ന തിരക്കിലാണ് , നഗരത്തിൽ മഴ വളരെ കുറവായിരുന്നു, ചെന്നൈയ്‌ക്ക് പുറത്തുള്ള സംഭവങ്ങളുടെ ട്രാക്ക് സൂക്ഷിക്കാൻ മെനക്കെടുന്നില്ല” , ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ആരോപിച്ചു.















