പുത്തൻ ചിത്രങ്ങളുമായി നടി നിഖില വിമൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സാരി ലുക്കിലുള്ള എലഗന്റ് ചിത്രങ്ങൾ വൈറലായി.സുലൈഹ ഡിസൈനിൽ നിന്നുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. രണ്ടു ചിത്രങ്ങളാണ് താരം പങ്കുവച്ചത്.ഇതിൽ ഒന്നിൽ താരത്തിന്റെ ആസ്ഥാന ഭാവമാണുള്ളതെന്ന് ആരാധകർ പറയുന്നു. ധ്യാൻ ശ്രീനിവാസന് ശേഷം അഭിമുഖങ്ങളിൽ വൈറലായ നിഖിലയെ തഗ് റാണിയെന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.
തുടക്ക കാലത്ത് ഇല്ലാതിരുന്ന ഉരുളയ്‌ക്ക് ഉപ്പേരി മറുപടികളാണ് സിനിമയിൽ സജീവമായതിന് ശേഷം വരുന്നതെന്ന് ഇടയ്‌ക്ക് താരത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. നിഖിലയുടെ പഴയ അഭിമുഖ വീഡിയോകൾ പങ്കുവച്ച് താരതമ്യം ചെയ്തിരുന്നു പരിഹാസം. ഭാഗ്യദേവത എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ബാലതാരമായാണ് നിഖില ഈ മേഖലയിലേക്ക് കടന്നുവരുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും നടിക്ക് സാധിച്ചു. മാരി സെൽവരാജിന്റെ വാഴൈ എന്ന ചിത്രമാണ് നടിയുടേതായി ഒടുവിൽ പുറത്തുവന്നത്.
View this post on Instagram
“>