പാലക്കാട്: കണക്കില്‍പ്പെടാത്ത 1.90 കോടി രൂപ പിടിച്ചെടുത്തതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിലെ എഎംവി ഐയും നടനുമായ കെ മണികണ്ഠന് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് കേസെടുത്ത സാഹചര്യത്തിലാണ് നടപടി. ഒറ്റപ്പാലം ജോയിന്റ് ആർ ടി ഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണ് മണികണ്ഠൻ. ആട്2, ജാനകി ജാനേ, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങൾ മണികണ്ഠന് അവതരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ 29ന് ഒറ്റപ്പാലത്തെ വാടക വീട്ടിലും കാസർകോട്ടെ സ്വന്തം വീട്ടിലും വിജിലൻസ് സ്പെഷ്യൽ സെൽ മണിക്കൂറുകൾ നീണ്ട പരിശോധന നടത്തിയിരുന്നു. കണക്കിൽപ്പെടാത്ത 1.90 ലക്ഷം രൂപയും നിരവധി രേഖകളും തെളിവുകളും മൊബൈല്‍ ഫോണുകളും ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയിരുന്നു.
അതേസമയം വീടു പണിക്കായി വായ്പയെടുത്ത പണമാണിതെന്നും ഇത് തെളിയിക്കാൻ വേണ്ട രേഖകളുണ്ടെന്നുമാണ് ഇയാളുടെ വാദം. രേഖയുണ്ടെന്നുമാണ് മണികണ്ഠന്റെ പ്രതികരണം.ഒറ്റപ്പാലത്തെ വാടക വീട്ടില്‍ നിന്നാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്.ആറരമണിക്കൂറോളം നീണ്ട പരിശോധനയായിരുന്നു നടത്തിയത്.