ദുബായിൽ ഇനി മുതൽ പൊതുഗതാഗത യാത്രകൾക്കായി ബോൾട്ട് ആപ്ളിക്കേഷൻ സേവനം ലഭ്യമാവും. ദുബായ് റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി ചേർന്നാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത് . എമിറേറ്റിൽ പൊതുഗതാഗത യാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആർടിഎയുടെ നടപടി NARRATION ദുബായ് എമിറേറ്റിനുളളിലെ യാത്രകൾ മുൻകൂട്ടി ബുക്ക് ചെയ്യാനും ഡ്രൈവർമാരെ ട്രാക്ക് ചെയ്യാനും പണമടയ്‌ക്കാനും ബോൾട്ട് ആപ്ളിക്കേഷൻ സഹായിക്കും.
ആദ്യഘട്ടത്തിൽ പ്രീമിയം ലിമോസിൻ സേവനങ്ങളാണ് ആപ്പിലൂടെ ലഭ്യമാവുക. അധികം വൈകാതെ ടാക്സികളുൾപ്പെടെ ആപ്പിലൂടെ ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് ദുബായ് ടാക്സി കമ്പനി സി.ഇ.ഒ. മൻസൂർ അൽ ഫലസി പറഞ്ഞു. അടുത്ത ഏതാനും വർഷങ്ങൾക്കകം എമിറേറ്റിലെ 80 ശതമാനം ടാക്സി യാത്രകളും ഇ-ഹെയ്‌ലിംഗ് ആപ്പുകൾ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അൽ ഫലസി കൂട്ടിച്ചേർത്തു.അതേസമയം യു.എ.ഇയുടെ 53-ാം ദേശീയ ദിനത്തിന്റെ ഭാഗമായി ഈ മാസം 15-വരെ ബോൾട്ടിലൂടെ വാഹനം ബുക്ക് ചെയ്യുന്നവർക്ക് യാത്രാനിരക്കുകളിൽ 53 ശതമാനം കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട് .നിലവിൽ ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളിലെ 600-ലേറെ നഗരങ്ങളിൽ ബോൾട്ട് നിലവിലുണ്ട്.