ഡിജിറ്റൽ അറസ്റ്റ്: 1,700 സ്കൈപ്പ് ഐഡികളും 59,000 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തു; തട്ടിപ്പുകാരെ പൂട്ടാൻ കേന്ദ്രം
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിജിറ്റൽ അറസ്റ്റ്: 1,700 സ്കൈപ്പ് ഐഡികളും 59,000 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തു; തട്ടിപ്പുകാരെ പൂട്ടാൻ കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 06:10 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് വ്യാപകമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) 1,700 സ്കൈപ്പ് ഐഡികളും 59,000 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളും മുൻകൂട്ടി കണ്ടെത്തി ബ്ലോക്ക് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. ഡിജിറ്റൽ അറസ്റ്റുകളെക്കുറിച്ച് സർക്കാർ സമഗ്രമായ ബോധവൽക്കരണ പരിപാടിയും ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം ലോക്സഭയെ അറിയിച്ചു.

സംസ്ഥാന പൊലീസ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) റിറിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങീ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ വ്യാജേന വേഷംമാറി സൈബർ കുറ്റവാളികൾ നടത്തുന്ന ബ്ലാക്ക് മെയിൽ, ഡിജിറ്റൽ അറസ്റ്റ് എന്നിവയ്‌ക്കെതിരെ ജനങ്ങളെ അറിയിക്കാൻ സർക്കാർ ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സർക്കാരും ടെലികോം സേവന ദാതാക്കളും (TSP) ഇന്ത്യൻ മൊബൈൽ നമ്പറുകൾ പ്രദർശിപ്പിക്കുന്ന ഇൻകമിംഗ് ഇൻ്റർനാഷണൽ സ്പൂഫ് കോളുകൾ തിരിച്ചറിയുന്നതിനും തടയുന്നതിനുമുള്ള ഒരു സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

കൂടാതെ, സൈബർ ക്രൈം ഹോട്ട്‌സ്‌പോട്ടുകൾ അടിസ്ഥാനമാക്കി I4C യുടെ കീഴിൽ ഏഴ് ജോയിൻ്റ് സൈബർ കോർഡിനേഷൻ ടീമുകൾ (ജെസിസിടി) രൂപീകരിച്ചിട്ടുണ്ട്. ഈ വർഷം നവംബർ 15 വരെ പൊലീസ് റിപ്പോർട്ട് ചെയ്ത 6,69,000 സിം കാർഡുകളും 1,32,000 ഐഎംഇഐകളും കേന്ദ്രം ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച ഭുവനേശ്വറിൽ നടന്ന ഡയറക്ടർ ജനറൽ ഓഫ് പൊലീസ്/ഇൻസ്‌പെക്ടർ ജനറൽസ് ഓഫ് പൊലീസ് (ഡിജിപി/ഐജിപി) കോൺഫറൻസിൽ ഡിജിറ്റൽ തട്ടിപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പൊലീസ് സേനയോട് ആവശ്യപ്പെട്ടിരുന്നു.

Tags: Lok Sabhacentral governmentdigital arrestIndian Cybercrime Coordination CentreWhatsApp accountsSkype IDs
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies