ന്യൂഡൽഹി: ലോക്സഭയിലെ ശീതകാല സമ്മേളനത്തിനിടെ സഭാ നടപടികൾ അലങ്കോലപ്പെടുത്തി കോൺഗ്രസ് എംപിമാരുടെ ബഹളം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വേണ്ടി വാദിച്ച കോൺഗ്രസ് എംപി കെസി വേണുഗോപാലിന് ബിജെപി തക്കതായ മറുപടി നൽകി വായടപ്പിച്ചു.
പാർലമെന്ററി നടപടിക്രമങ്ങളിൽ പ്രതിപക്ഷ നേതാവിന് വലിയ പങ്കുണ്ടെന്ന് കോൺഗ്രസ് എംപി കെസി വേണുഗോപാൽ പറഞ്ഞതിന് പിന്നാലെയാണ് ബിജെപി എംപി നിഷികാന്ത് നിഷികാന്ത് ദുബെയുടെ പരാമർശം. ഇന്ത്യ-ചൈന വിഷയത്തിൽ നിർദ്ദേശങ്ങൾ നൽകാൻ ലോക്സഭാ സ്പീക്കർ രാഹുലിനെ അനുവദിച്ചില്ലെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് എംപി വാദിച്ചത്.
“പ്രധാനമന്ത്രിക്കുള്ളതുപോലെ പ്രതിപക്ഷനേതാവിനും പാർലമെന്ററി നടപടികളിൽ വലിയ പങ്കുണ്ട്”- പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തങ്ങളും അവകാശങ്ങളും വിവരിക്കുന്ന നിയമ പുസ്തകത്തെ ഉദ്ദരിച്ചുകൊണ്ടായിരുന്നു കെസി വേണുഗോപാലിന്റെ പരാമർശം.
ഇതിനു മറുപടി നൽകാൻ സ്പീക്കർ ബിജെപി എംപി നിഷികാന്ത് ദുബൈയ്‌ക്ക് അനുമതി നൽകി. ബിജെപി എംപി കെസി വേണുഗോപാൽ വായിച്ച അതേ പുസ്തകത്തിലെ തന്നെ തൊട്ടടുത്ത വാക്യം വായിച്ചതോടെ പ്രതിപക്ഷനിര നിശബ്ദമായി. “പ്രതിപക്ഷ നേതാക്കൾ വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ രാഷ്‌ട്രീയ പരാമർശങ്ങൾ നടത്തരുതെന്നാണ് ഇതേ പുസ്തകം പറയുന്നത്. രാഹുൽ ഗാന്ധി എന്താണ് ചെയ്യുന്നത്?” വിദേശ രാജ്യങ്ങളിൽ പോയി ഭാരതത്തിനെതിരെ സംസാരിക്കുന്നു. ഇത് എന്തുതരം പ്രതിപക്ഷനേതാവാണ്?” നിഷികാന്ത് ദുബൈ പരിഹസിച്ചു. ബിജെപി എംപിയുടെ ചോദ്യത്തിൽ ഉത്തരം മുട്ടിയ കോൺഗ്രസ് നിര ഇതോടെ ബഹളം വച്ച് സഭാ നടപടികൾ അലങ്കോലപ്പെടുത്തുകയായിരുന്നു.