കഴിഞ്ഞ ദിവസമാണ് മിനിസ്ക്രീൻ താരം ജിഷിന്റെ മോഹന്റെ ചില വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വിവാഹമോചനത്തിന് പിന്നാലെ കടുത്ത വിഷാദത്തിലേക്ക് വീണെന്നും കഞ്ചാവിലും രാസലഹരിയിലും അടിമപ്പെട്ടെന്നുമൊക്കെയായിരുന്നു വെളിപ്പെടുത്തൽ. സഹപ്രവർത്തകയും സുഹൃത്ത് അമേയയാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നും ജിഷിൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഇതിന് പിന്നിലെയാണ് വരദയുടെ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയെത്തിയത്. എന്തൊക്കെ കാണണം, എന്തൊക്കെ കേൾക്കണം, എന്തായാലും കൊള്ളാം!! എന്നായിരുന്നു വരദ കുറിച്ചത്. ഇതിന് ജിഷിനെ പരിഹസിച്ചെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. എന്നാൽ ഇതിന് ശേഷം ഇരുവരുടെ ഭാഗത്ത് നിന്നും വലിയ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
മിനി സ്ക്രീൻ പ്രേക്ഷരുടെ പ്രിയ ജോഡികളായിരുന്നു വരദയും ജിഷിനും. എന്നാൽ ഇരുവരും മൂന്നു വർഷം മുൻപ് വിവാഹമോചിതരായി. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് വരദയും ജിഷിനും വിവാഹിതരായത്. ഇവർക്ക് ഒരു മകനുമുണ്ട്. ഈ വർഷം ജനുവരിയാണ് ജിഷിൻ വിവാഹമോചിതനാണെന്ന കാര്യം വെളിപ്പെടുത്തിയത്. അമേയയുമായുള്ള ബന്ധത്തെ അവിഹിതമെന്ന് വിളിക്കരുതെന്നും ജിഷിൻ പറയുന്നുണ്ട്.
ഞങ്ങളുടെ സൗഹൃത്തിൽ പരസ്പരമായ ധാരണയുണ്ട്. കരുതലുണ്ട്, അതിനെ പ്രണയമെന്ന് വിളിക്കാനാകില്ല. വിവാഹത്തിലേക്ക് എത്തുമെന്നും കരുതുന്നില്ല. അവിഹിതം എന്നൊഴികെ എന്തും വിളിച്ചോട്ടെ…ഞാൻ അമേയയെ പരിചയ പെടുന്നത് ഒരുവർഷം മുൻപായിരുന്നു. ഒരു ചീത്തപ്പേരും കേൾപ്പിക്കാതെയാണ് അമേയ ജീവിക്കുന്നതെന്നും ജിഷിൻ പറഞ്ഞു.















