ധാക്ക: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ബംഗ്ലാദേശിൽ അറസ്റ്റിലായ ഹിന്ദു പുരോഹിതൻ ചിന്മയ് കൃഷ്ണദാസിന് ജാമ്യം വൈകുന്നതിൽ രൂക്ഷ വിമർശനവുമായി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്‌റീൻ. ‘ജിഹാദികളുടെ നാട്’ എന്ന് ബംഗ്ലാദേശിനെ താൻ വിശേഷിപ്പിക്കുന്നുവെന്നും ഹിന്ദുക്കളോടുള്ള വിദ്വേഷത്തിന്റെ തെളിവുകൾ ബംഗ്ലാദേശിലെ നിലവിലെ സ്ഥിതി പരിശോധിച്ചാൽ മനസിലാകുമെന്നും തസ്ലിമ പറഞ്ഞു.
” ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യത്തിനായി കോടതിയിൽ വാദിച്ച അഭിഭാഷകൻ ആക്രമിക്കപ്പെട്ടു. നിലവിൽ അദ്ദേഹത്തിന് വേണ്ടി വാദിക്കാൻ ആരും തയ്യാറാവുന്നില്ല. ആക്രമിക്കപ്പെടുമോയെന്ന ഭയമാണ് ഇതിന് കാരണം. അദ്ദേഹത്തിനെതിരായ കേസുകൾ വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് മനസിലാക്കാം. ബംഗ്ലാദേശിൽ ഹിന്ദുക്കളെ വേട്ടയാടുകയാണ്.”- തസ്ലിമ നസ്‌റീൻ എക്‌സിൽ കുറിച്ചു.
There is no lawyer in Bangladesh to stand for Chinmoy Krishna Das. This sentence alone is enough to understand the Hindu hatred in the land of jihadists. Chinmoy Krishna Das’s lawyer was beaten and sent to the hospital. Measures have been taken to ensure that no one defends…
— taslima nasreen (@taslimanasreen) December 3, 2024
ബംഗ്ലാദേശിൽ ഹിന്ദുക്കളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണ്. ഹിന്ദുക്കളെ ഇല്ലാതാക്കി ജിഹാദികൾക്ക് മാത്രമായുള്ള ഭൂമിയാക്കി ബംഗ്ലാദേശിനെ മാറ്റുകയെന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ചിന്മയ് കൃഷ്ണദാസിന് വേണ്ടി വാദിക്കാൻ, കോടതിലെത്തിയ അഭിഭാഷകൻ രമൺ റോയ് ആക്രമിക്കപ്പെട്ടത്. തീവ്ര ഇസ്ലാമിസ്റ്റുകൾ അദ്ദേഹത്തിന്റെ വീട് കൊള്ളയടിക്കുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. രമൺ റോയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.















