തമിഴ് മിനി സ്ക്രീനിലെ ജനപ്രീയ താരം യുവൻരാജ് നേത്രൻ അന്തരിച്ചു. ഹിറ്റ് സീരിയലുകളുടെ ഭാഗമായ നടന്റെ വിയോഗം 45-ാം വയസിലായിരുന്നു. ആറുമാസത്തിലേറെയായി അർബുദ ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ വിയോഗം സഹപ്രവർത്തകരെ എന്ന പോലെ പ്രേക്ഷകരെയും ഞെട്ടിച്ചു.
ബാലതാരമായി അഭിനയ രംഗത്തുവന്ന യുവൻരാജ് 25 വർഷത്തിലേറെയായി ടെലിവിഷൻ മേഖലയിൽ സജീവമായിരുന്നു. സൺ ടിവിയിലെ ഡാൻസ് റിയാലിറ്റി ഷോയായ മസ്താന മസ്താനയിൽ ജേതാവായിരുന്നു. മറുധാനി എന്ന ഷോയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നടിയായ ദീപാ മുരുഗനാണ ഭാര്യ. അഞ്ജന, അബേനിയ എന്നിവർ മക്കളാണ്. മകൾ അഞ്ജന പാകം ചെയ്ത കുക്കീസിന്റെ ചിത്രമാണ് താരം അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. ഏറെ സ്വാദുള്ളതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബോയ്സ്/ ഗേൾസ് സീസൺ 2 സൂപ്പർ കുടംബം സീസൺ 1,2. ജോഡി നമ്പർ 1 എന്നീ റിയാലിറ്റി ഷോകളുടെയും ഭാഗമായിരുന്നു. യുവൻരാജ് ആശുപത്രിയിലാണെന്ന വിവരം മകൾ അബേനയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ‘അച്ഛൻ കാൻസർ പോസിറ്റീവാണ്. ശസ്ത്രക്രിയ കഴിഞ്ഞു. കരൾ തകരാറിലായതിനെ തുടർന്ന് ഐസിയുവിലാണ്. അദ്ദേഹം വേഗം സുഖം പ്രാപിക്കാൻ എല്ലാവരും പ്രാർത്ഥിക്കണം–ഇതായിരുന്നു പോസ്റ്റ്. നിലവിൽ സംപ്രേക്ഷണം ചെയ്യുന്ന സിംഗപ്പെണ്ണെ, രഞ്ജിതമേ എന്നിവയുൾപ്പെടെ നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായിരുന്നു അദ്ദേഹം.















