മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ പുതിയ ഉദ്യമങ്ങളായ യുവസംഗമവും സംഗീതവേദിയും സമാജം പ്രസിഡന്റ് ഡോ. എസ്. രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. മാട്ടുംഗ കേരള ഭവനം നവതി മെമ്മോറിയൽ ഹാളിലായിരുന്നു ചടങ്ങുകൾ നടന്നത്.
എസ്. രാജശേഖരൻ നായർക്കൊപ്പം മുംബൈ ഡി. ജെ. സാംഘ്വി കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് പ്രിൻസിപ്പാൽ ഡോ: ഹരിവാസുദേവൻ, പ്രശസ്ത ഗായകരായ വിജയകുമാർ (രാഗലയ), സെബാസ്റ്റ്യൻ കുരുവിള, മധു നമ്പ്യാർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി.
സെക്രട്ടറി എ.ആർ. ദേവദാസ് സ്വാഗതവും ജോ:സെക്ര ടി.എ. ശശി നന്ദിയും പറഞ്ഞു. ട്രഷറർ എം.വി. രവി, കലാ സാംസ്‌കാരിക വിഭാഗം ഇൻ ചാർജ് ഹരികുമാർ കുറുപ്പ് എന്നിവർ ആശംസ നേർന്നു. പരിപാടിയിൽ പങ്കെടുത്ത യുവാക്കൾക്കായി ഡോ. ഹരിവാസുദേവൻ ബോധവൽക്കരണ ക്ലാസ് നടത്തി. വിജയകുമാർ, സെബാസ്റ്റ്യൻ, മധു നമ്പ്യാർ, ശ്യാം, വത്സരാജ്, കൊച്ചുരാജ്, വിദ്യ, റീമ, വാമിക, സ്വാതി എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.















