ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
ഏറെക്കുറെ പൂർത്തിയായ ഗൃഹത്തിൽ താമസം തുടങ്ങുവാൻ സാധിക്കും. വിദേശത്തുള്ളവർക്ക് സ്ഥിര താമസത്തിനുള്ള അനുമതി ലഭിക്കും. ഉദ്യോഗത്തിൽ ഉയർന്ന പദവി ലഭിക്കും. ദാമ്പത്യ ഐക്യം, ധനനേട്ടം, എവിടെയും മാന്യത എന്നിവ ലഭിക്കും. വീട്ടുകാരുടെ സമ്മതത്തോടെ സ്നേഹിച്ച വെക്തിയെ സ്വന്തമാക്കുവാൻ സാധിക്കും. എന്നാൽ വാരം മധ്യത്തിൽ അനാവശ്യമായ ചിന്തകൾ മൂലമോ രോഗാവസ്ഥയോ പ്രതിസന്ധി ഉണ്ടാവും. ഭക്ഷണ കാര്യങ്ങളിൽ വളരെ അധികം ശ്രേദ്ധിച്ചില്ലെങ്കിൽ ഭക്ഷ്യ വിഷബാധ ഏൽക്കേണ്ടി വരും.ഏതെങ്കിലും പേപ്പറുകൾ ഒപ്പിടുമ്പോൾ വളരെ അധികം ജാഗ്രത പാലിക്കുക വാരം അവസാനം അപ്രതീക്ഷിതമായി തൊഴിലവസരം വന്നു ചേരും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വാക്കും പ്രവൃത്തിയും ഫലപ്രദമാകും. വളരെക്കാലത്തെ ആഗ്രഹമായിരുന്ന വിദേശ യാത്ര സഫലമാകും. ചർച്ചകൾ, സന്ധി സംഭാഷണം എന്നിവയിൽ വിജയിക്കുവാൻ സാധിക്കും. മുടങ്ങിക്കിടന്നിരുന്ന വഴിപാടുകൾ നടത്തുവാൻ ഇടവരും. ആരധനാലയങ്ങളിലെ ഉത്സാവഘോഷങ്ങളിൽ സജീവമായി പങ്കെടുക്കുവാൻ സാധിക്കും. കേസ് വഴക്കുകളിൽ അനുകൂല വിധി ഉണ്ടാവും. ശത്രുനാശം, സത് സുഹൃത്തുക്കൾ, ധനലാഭം, ദാമ്പത്യ ഐക്യം കീർത്തി, ബന്ധു ജനങ്ങളിൽ നിന്നും അപ്രതീക്ഷിതമായ ഗുണാനുഭവങ്ങൾ എന്നിവ ലഭിക്കും. തൊഴിലിടങ്ങളിൽ സഹപ്രവർത്തകരുടെയും മേലധികാരിയുടെയും പിന്തുണ വളരെ അധികം ആശ്വാസം നൽകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
വാരത്തിന്റെ തുടക്കത്തിൽ അപ്രതീക്ഷിതമായ വാർത്തകൾ കേൾക്കുവാൻ ഇടവരികയും അത് ഉൾക്കൊള്ളുവാൻ സമയം എടുക്കുകയും ചെയ്യും. വാരം മധ്യത്തോടു കൂടി വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം ലഭിക്കും. സത്കീർത്തി, പുതിയ വാഹനം, ദാമ്പത്യ ഐക്യം, സാമ്പത്തിക ഉന്നതി, ശത്രുഹാനി എന്നിവ ലഭിക്കും. വിലപിടിപ്പുള്ള ആഭരണങ്ങളോ സമ്മാനങ്ങളോ ലഭിക്കും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് തൊട്ടതെല്ലാം പൊന്നാകുന്ന സ്ഥിതി വിശേഷം ഉണ്ടാവും. വളരെ നാളായി കാണാതിരുന്ന ആത്മാർത്ഥ സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. പുതിയ ചില പദ്ധതികൾ തുടങ്ങുവാൻ നിക്ഷേപകരെ ലഭിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
വാരത്തിന്റെ തുടക്കത്തിൽ കുടുംബപരമായി ചില അസന്തുഷ്ടികൾ രൂപപ്പെടും. ഔദ്യോഗികമായ യാത്രകളും ചർച്ചകളും നിഷ്ഫലമാകും. വ്യാപാര വിപണന മേഖലകളിൽ മാന്ദ്യം അനുഭവപ്പെടും. തൊഴിൽ മേഖലകളിൽ അഹോരാത്രം പ്രയത്നിക്കും. യാത്രാക്ലേശം വർദ്ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. വിദേശ ജോലിയിൽ ഉള്ള അനിശ്ചിതാവസ്ഥ കാരണം കുടുംബത്തെ ജന്മ നാട്ടിൽ തിരിച്ചയക്കേണ്ട സാഹചര്യം ഉണ്ടാവും. ജീവിത പങ്കാളിക്കോ സന്താനങ്ങൾക്കോ രോഗാദി ദുരിതം അലട്ടും. വാരം അവസാനം പുതിയ തൊഴിൽ മേഖലയിൽ തൊഴിൽ ലഭിക്കുവാൻ അവസരം ലഭിക്കും. വളരെ നാളായി ഉണ്ടായിരുന്ന മനോദുഃഖം മാറുവാൻ ഇടവരും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)