ലക്നൗ: സ്ലീപ്പർ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. നാൽപത് പേരുമായി പോയ ബസാണ് ട്രക്കിൽ ഇടിച്ചത്. എട്ട് പേർ മരിച്ചതായും 19 പേർക്ക് പരിക്കേറ്റതായുമാണ് വിവരം. ആഗ്ര-ലക്നൗ എക്സ്പ്രസ് വേയിലാണ് അകടമുണ്ടായത്. കന്നൗജ് ജില്ലയിലെ ഔറാറിയ അതിർത്തിയിൽ സകരാവ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ലക്നൗവിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്നു ബസ്. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടത്തിൽപ്പെട്ടത്. വിവരം ലഭിച്ചയുടനെ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു. പരിക്കേറ്റവരെ സൈഫൈ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.















