മുടികൊഴിച്ചിലിന് എങ്ങനെ പരിഹാരം കാണുമെന്ന് അന്വേഷിച്ചു നടക്കുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. കണ്ണിൽ കാണുന്ന മരുന്നുകളും ഷാംപൂകളുമെല്ലാം പരീക്ഷിച്ച് മിച്ചമുള്ള മുടിയും കൊഴിഞ്ഞ് കഷണ്ടിയാകുന്ന സാഹചര്യത്തിലൂടെയും പലരും കടന്നുപോയിരിക്കാം. എന്നാൽ ഇനി ഈ മാജിക്കൽ എണ്ണയിലൂടെ ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാം. ഇതറിഞ്ഞോളൂ..
ആവണക്ക് എണ്ണയും റോസ്‌മേരി ഓയിലും ചേർത്ത് തലയിൽ തേയ്‌ക്കുന്നത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിനും മുടിക്ക് ബലം നൽകുന്നതിനും ഈ എണ്ണ ഫലപ്രദമാണ്. കൊഴിഞ്ഞു പോയ മുടികൾക്ക് പകരം പുതിയ മുടി വളരാൻ സഹായിക്കുന്നതിനാൽ കഷണ്ടി മാറാനും ഈ എണ്ണ ഗുണം ചെയ്യുന്നു.
മാന്ത്രിക എണ്ണ എങ്ങനെ തയ്യാറാക്കാം..
2 ടേബിൾ സ്പൂൺ ആവണക്ക് എണ്ണയിൽ 10 തുള്ളി റോസ്‌മേരി ഓയിൽ കലർത്തുക. ശേഷം തലയിൽ തേച്ച് പിടിപ്പിച്ച് 5-10 മിനിറ്റ് മസാജ് ചെയ്യുക. രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും മുടിയിഴകളെ ബലപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. 30 മിനിറ്റ് വരെ എണ്ണ തലയിൽ വച്ച ശേഷം കഴുകി കളയാം. കുളിക്കുന്നതിന് മുൻപ് ചെറുതായി ചൂടാക്കിയ ശേഷമാണ് എണ്ണ തലയിൽ തേയ്‌ക്കുന്നതെങ്കിൽ താരൻ പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ഇത് സഹായിക്കുന്നു.
കുളി കഴിഞ്ഞും ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. എല്ലാ ദിവസവും ഈ മിശ്രിതം തലയിൽ പുരട്ടുന്നത് കഷണ്ടി അകറ്റാൻ പെട്ടന്ന് സഹായിക്കുന്നു. കൂടാതെ മുടി വരണ്ടുപൊട്ടുന്നത് ഒഴിവാക്കുകയും ഈർപ്പം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.