മുംബൈ: സുവർണ ജൂബിലി നിറവിൽ നാസിക്കിലെ ആദ്യ മലയാളി സംഘടനയായ കേരള സേവാ സമിതി. നാളെ ആഘോഷ പരിപാടികൾ നടക്കും.സന്തോഷ് കീഴാറ്റൂർ, രചനാ നാരായണൻ കുട്ടി എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളാകും.
സാംസ്കാരിക സമ്മേളനം, കേരള സേവാ സമിതിയുടെ കലാ വിഭാഗം അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ, പൂക്കള മത്സരം, വടം വലി മത്സരം, ചെണ്ടമേളം എന്നിവയുണ്ടാകും. സമിതിയുടെ സ്മരണിക ആഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കും. മഹാരാഷ്‌ട്രയിലെ നാസിക്ക് ജില്ല കേന്ദ്രീകരിച്ച് കഴിഞ്ഞ അൻപത് വർഷങ്ങളായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണ്.
പരിപാടിയിൽ സമിതിയിലെ എല്ലാ അംഗങ്ങൾക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യും. 2023-24 അദ്ധ്യയന വർഷം ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും സമ്മാനിക്കുന്നുണ്ട്. സമിതി അംഗങ്ങളായ മുതിർന്ന പൗരന്മാരെയും മറ്റു പ്രമുഖ വ്യക്തികളെയും ചടങ്ങിൽ ആദരിക്കുകയും ചെയ്യും.