നടി അമലാ പോളിന്റെ വിവാഹ വാർഷികാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച മന്ത്രി പി. എ മുഹമ്മദ് റിയാസ് വെട്ടിൽ. വേമ്പനാട് കായലിന് നടുവിലുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് മന്ത്രി ഷെയർ ചെയ്തത്. വിവാഹത്തിന്റെ മാത്രമല്ല, വിവാഹ വാർഷികാഘോഷങ്ങളുടെയും ഡെസ്റ്റിനേഷനാണ് കേരളം എന്ന് കുറിപ്പൊടെയാണ് അമല പോളിന്റെ വീഡിയോ സ്വന്തം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഒരു കൊച്ചുകുഞ്ഞിനെയുമായുള്ള ഈ കോപ്രായങ്ങൾ ഒരു വകുപ്പ് മന്ത്രിതന്നെ പ്രൊമോട്ട് ചെയ്യുന്നു എന്ന് പറഞ്ഞാണ് കമന്റ് തുടങ്ങുന്നത്. ഇതേ അഭിപ്രായമാണ് മറ്റു കമന്റുകളിലുമുള്ളത്. യാതൊരു സുരക്ഷയുമില്ലാതെ ഹൗസ് ബോട്ടിന്റെ അറ്റത്ത് കുഞ്ഞിന് ഇരുത്തുന്നതും എടുത്തുയർത്തുന്നമാണ് വിമർശിക്കപ്പെടുന്നത്.
ഇത്രയും അപകടകരമായ സാഹചര്യത്തിൽ ഒരു കൊച്ച് കുട്ടിയെ പിടിച്ചുള്ള ഈ കോമാളിത്തരം അനുവദിക്കരുത്. ഒരു മന്ത്രിയായ നിങ്ങൾ ഈ വീഡിയോ പോസ്റ്റ് ചെയ്തത്തിൽ ലജ്ജ തോന്നുന്നു. ഫസ്റ്റ് എയ്ഡ് പോലും പ്രോപ്പർ ആയി കാണില്ലെന്ന് ആധിയും കന്റുകളിലുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചല്ല ആ കുഞ്ഞിനെ പിടിച്ചിരിക്കുന്നത് ആയതിനാൽ സ്വമേധയെ കേസെടുക്കണമെന്ന് ആവശ്യം ഉന്നയിച്ചവരുമുണ്ട്. “കായലിലെ വെള്ളം മുഴുവൻ മലിനമായായതു കാണാൻ ഇവനൊക്കെ കണ്ണില്ല എന്നിട്ട് ടൂറിസം നന്നാക്കാൻ നടക്കുന്നു”, “ടൂറിസ്റ്റ് സ്‌പോർട്ടുകൾ ഒന്ന് വൃത്തിയായി പരിപാലിക്കാൻ നോക്ക് മിനിസ്റ്റർ. വൃത്തിയുള്ള ഒരു പൊതു ടോയ്‌ലറ്റ് പോലും ഇല്ല നമ്മുടെ വിനോദ സഞ്ചാര മേഖലകളിൽ ആ കായലിന്റെ സ്ഥിതി പോലും ഒന്ന് ശ്രദ്ധിച്ച് നോക്ക്” തുടങ്ങി നിരവധി കമൻ്റുകളും പോസ്റ്റിലുണ്ട്