"ജയറാമിന്റെയും പാർവതിയുടെയും കല്യാണം കാണാൻ കൂടിയവർ ഞങ്ങളുടെ മക്കളുടെ കല്യാണത്തിനും എത്തി; സുരേഷേട്ടൻ സഹോദരനെ പോലെയല്ല, സഹോദരൻ തന്നെയാണ്" : ജയറാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“ജയറാമിന്റെയും പാർവതിയുടെയും കല്യാണം കാണാൻ കൂടിയവർ ഞങ്ങളുടെ മക്കളുടെ കല്യാണത്തിനും എത്തി; സുരേഷേട്ടൻ സഹോദരനെ പോലെയല്ല, സഹോദരൻ തന്നെയാണ്” : ജയറാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2024, 11:38 am IST
FacebookTwitterWhatsAppTelegram

തൃശൂർ: കാളിദാസിന്റെ വിവാഹത്തിൽ പങ്കെടുത്ത്, അനു​ഗ്രഹിച്ച എല്ലാവരോടും നന്ദി അറിയിച്ച് ജയറാം. എത്രത്തോളം സന്തോഷമുണ്ടെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും ഗുരുവായൂരപ്പന്റെ മുന്നിൽ വച്ച് കണ്ണന്റെ വിവാഹം നടത്താൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ജയറാം പറഞ്ഞു. ​കാളിദാസിന്റെ വിവാഹത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയറാമും പാർവതിയും.

“വർഷങ്ങൾക്ക് മുമ്പ് ​1992 സെപ്റ്റംബർ ഏഴാം തീയതിയാണ് ഗുരുവായൂരപ്പന്റെ മുന്നിൽ നിന്ന് ഞാൻ അശ്വതിയുടെ കഴുത്തിൽ താലി ചാർത്തിയത്. പിന്നീട് ഞങ്ങളുടെ കുടുംബത്തിലേക്ക് അതിഥികളായി കണ്ണനും ചക്കിയുമെത്തി. ഇപ്പോൾ ഞങ്ങൾക്ക് നാല് മക്കളാണുള്ളത്. ​കല്യാണം കാണാൻ കേരളത്തിന്റെ പല ഭാ​ഗങ്ങളിൽ നിന്നും ആളുകളെത്തി, ഞങ്ങളുടെ കുട്ടികളെ അനു​ഗ്രഹിച്ചു.

ജയറാമിന്റെയും പാർവതിയുടെയും കല്യാണം കാണാൻ കൂടിയത് പോലെ ആ ആളുകൾ വീണ്ടും ഞങ്ങളുടെ മകന്റെ കല്യാണത്തിന് എത്തി. അമ്മമാരും സഹോദരിമാരും വന്നിട്ടുണ്ടായിരുന്നു. നന്നായിരിക്കട്ടെയെന്ന് അവർ പറയുന്നുണ്ടായിരുന്നു. അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാ​ഗ്യം. ഗുരുവായൂരപ്പന്റെ നടയിൽ നിന്ന് താലി ചാർത്തി കഴിഞ്ഞാൽ പിന്നെ പ്രത്യേകിച്ച് ആഘോഷങ്ങൾ ആവശ്യമില്ല. എല്ലാ ചടങ്ങുകളും കഴിഞ്ഞു. എന്നാലും 11-ന് ഒരു ആഘോഷം ചെന്നൈയിൽ വച്ച് ഉണ്ടായിരിക്കുമെന്നും” ജയറാം പറ‍ഞ്ഞു.

ഈ വർഷം ഞങ്ങളുടെ കുടുംബത്തിൽ രണ്ട് വിവാഹനിശ്ചയങ്ങളും രണ്ട് കല്യാണവും നടന്നുവെന്നും ദൈവത്തിന്റെ അനു​ഗ്രഹം കൊണ്ട് എല്ലാം നന്നായിട്ട് നടത്താൻ സാധിച്ചുവെന്നും പാർവതി ജയറാം പറഞ്ഞു. എല്ലാം ​ഗുരുവായൂരപ്പന്റെ അനു​ഗ്രഹം മാത്രമാണ്. സുരേഷേട്ടൻ ഞങ്ങൾക്ക് സഹോദരനെ പോലെയല്ല, സഹോദരൻ തന്നെയാണ്. കുടുംബത്തിലെ ഒരു അം​ഗം തന്നെയാണ്. ഞങ്ങളുടെ മൂത്ത ചേട്ടനാണ് അദ്ദേഹമെന്നും ഇരുവരും പറഞ്ഞു.

Tags: jayaramparvathimarraigekalidas
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies