ലോകത്തിലെ രണ്ടാമത്തെ വലിയ മതമാണ് ഇസ്ലാം. രണ്ട് ബില്യണിലധികം ആളുകളാണ് ഇസ്ലാം മതം അനുഷ്ഠിക്കുന്നത്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ ശക്തമായ സ്വാധീനം ഇവർക്കുണ്ട്. രാജ്യം അടിസ്ഥാനമാക്കി ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യം ഇന്തോനേഷ്യയാണ്, തൊട്ടുപിന്നിൽ നമ്മുടെ ഇന്ത്യയുമുണ്ട്.
എന്നാൽ വിചിത്രമെന്ന് തോന്നാമെങ്കലും മുസ്ലീങ്ങളില്ലാത്ത രാജ്യവും ലോകത്തുണ്ട്. അത്തരത്തിലുള്ള ഒരു രാജ്യമാണ് ഉത്തരകൊറിയ. 2.6 കോടി മാത്രമാണ് ജനസംഖ്യയെങ്കിലും ആഗോളതലത്തിൽ ഒരു പ്രധാന സൈനിക ശക്തിയാണ് ഇവർ.
അന്തർദേശീയ മാദ്ധ്യമ റിപ്പോർട്ട് അനുസരിച്ച് ഉത്തര കൊറിയ ഒരു നിരീശ്വര രാജ്യമാണ്. എന്നാൽ ഏത് മതവും ആചരിക്കാനുള്ള സ്വാതന്ത്ര്യം പൗരന്മാർക്കുണ്ട്. പക്ഷേ മതവിശ്വാസങ്ങൾ സമൂഹത്തെയോ അതിന്റെ സാമൂഹിക ക്രമത്തെയോ തടസ്സപ്പെടുത്തരുത് എന്ന വ്യവസ്ഥയും നിലനിൽക്കുന്നുണ്ട്. ജനസംഖ്യയിൽ ഭൂരിഭാഗവും കൊറിയൻ ഷാമനിസവും ചോംഗ്രിയോണിസവും പിന്തുടരുന്നത് . ജനസംഖ്യയുടെ ഒരു ചെറിയ ഭാഗം ബുദ്ധമതവും ക്രിസ്തുമതവും പിന്തുടരുന്നു. ആയിരക്കണക്കിന് വർഷങ്ങളായി കൊറിയക്കാർ ആചരിച്ചുവരുന്ന പുരാതന മതപാരമ്പര്യമാണ് ഷാമനിസം .
കിം ജോങ് ഉന്നിന്റെ ഭരണത്തിൻ കീഴിൽ വിദേശ മതങ്ങളുടെ, പ്രത്യേകിച്ച് ഇസ്‌ലാമിന്റെ ആചാരങ്ങൾ കർശനമായി നിരോധിച്ചിരിക്കുകയാണ്. ഉത്തരകൊറിയയിൽ നിലവിൽ മൂവായിരത്തോളം മുസ്ലീങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ അവർക്ക് ആരാധനയ്‌ക്കായി പള്ളികളില്ല. തലസ്ഥാന നഗരമായ പ്യോങ്‌യാങ്ങിലെ ഇറാനിയൻ എംബസി കോംപ്ലക്‌സിനുള്ളിലാണ് ഒരേയൊരു പള്ളി സ്ഥിതി ചെയ്യുന്നത്, ഇത് എംബസിയിൽ താമസിക്കുന്ന ഇറാനികൾക്കുള്ളതാണ്.















