മുംബൈ ; ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ വിവാഹം ക്ഷണിക്കാൻ നേരിട്ടെത്തി ബാഡ്മിന്റൻ ഒളിംപിക്സ് വെള്ളി മെഡൽ ജേതാവ് പി.വി. സിന്ധുവും, പ്രതിശ്രുത വരൻ വെങ്കട്ട ദത്ത സായിയും. ഇരുവർക്കുമൊപ്പം ക്ഷണക്കത്തുമായി നിൽക്കുന്ന ചിത്രവും ഒപ്പം ആശംസകളും സച്ചിൻ ആശംസകൾ സമൂഹമാദ്ധ്യമത്തിൽ പങ്ക് വച്ചിട്ടുണ്ട്.
‘ ബാഡ്മിൻ്റണിൽ സ്‌കോർ എപ്പോഴും ‘സ്‌നേഹ’ത്തിലാണ് തുടങ്ങുന്നത്, വെങ്കട ദത്ത സായിയ്‌ക്കൊപ്പമുള്ള നിങ്ങളുടെ മനോഹരമായ യാത്ര അത് തുടരുമെന്ന് ഉറപ്പാക്കുന്നു. ‘സ്നേഹം’ എന്നേക്കും! ‘ സച്ചിൻ ട്വീറ്റ് ചെയ്തു.
ഡിസംബർ 22 ഉദയ്പൂരിൽ വെച്ചാണ് സിന്ധുവിന്റെ വിവാഹം. ഡിസംബർ 24 ന് ഹൈദരാബാദിലാകും റിസപ്ഷൻ . ഹൈദരാബാദ് സ്വദേശിയും പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് വെങ്കട്ട ദത്ത സായി.















