DoT റിക്രൂട്ട്മെന്റ് 2024: ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷനിൽ (DoT) തൊഴിലവസരം. സബ് ഡിവിഷണൽ എൻജിനീയർ (SDE) പോസ്റ്റിലേക്കാണ് അപേക്ഷിക്കാനാവുക. DoTയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഇതിനായുള്ള ആപ്ലിക്കേഷൻ വിൻഡോ തുറന്നിട്ടുണ്ട്. ഡിസംബർ 26 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ (CPC) പ്രകാരം ലെവൽ എട്ടിന് കീഴിലാണ് ശമ്പളം ലഭിക്കുക. 47,600 രൂപ മുതൽ 1,51,100 വരെയുള്ള സ്കെയിലിൽ പ്രതിമാസ ശമ്പളം ലഭിക്കും. ഡെപ്യൂട്ടേഷനിൽ നിയമനം ലഭിക്കുന്നതിന് പ്രായപരിധി 56 ആണ്.
നഗരം തിരിച്ചുള്ള ഒഴിവുകൾ ഇങ്ങനെ:
അഹമ്മദാബാദ്: 3 പോസ്റ്റുകൾ
ന്യൂഡൽഹി: 22 പോസ്റ്റുകൾ
എറണാകുളം: 1 പോസ്റ്റ്
ഗാംഗ്‌ടോക്ക്: 1 പോസ്റ്റ്
ഗുവാഹത്തി: 1 പോസ്റ്റ്
ജമ്മു: 2 പോസ്റ്റുകൾ
കൊൽക്കത്ത: 4 പോസ്റ്റുകൾ
മീററ്റ്: 2 പോസ്റ്റുകൾ
മുംബൈ: 4 പോസ്റ്റുകൾ
നാഗ്പൂർ: 2 പോസ്റ്റുകൾ
ഷില്ലോംഗ്: 3 പോസ്റ്റുകൾ
ഷിംല: 2 പോസ്റ്റുകൾ
സെക്കന്തരാബാദ്: 1 പോസ്റ്റ്
ആകെ പോസ്റ്റുകളുടെ എണ്ണം: 48
കാലാവധി കഴിഞ്ഞതിന് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ, ശരിയായ ചാനലിലൂടെ കൈമാറാത്ത അപേക്ഷകൾ, രേഖകൾ ഇല്ലാതെയോ അല്ലെങ്കിൽ അപൂർണ്ണമായ രേഖകൾ നൽകിയോ സമർപ്പിക്കുന്ന അപേക്ഷകൾ എന്നിവ നിരസിക്കപ്പെടും. അപേക്ഷ സമർപ്പിക്കുന്നതിന്റ കൂടുതൽ വിശദാംശങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.















